അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.ഭാര്യ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അപകടത്തിൽ പരിക്കേറ്റ നവീന കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് സംശയം. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞനിലയിലാണ്.

Read More

യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

അപകടത്തിൽപ്പെട്ട ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അഭിജിത്ത് (ജിത്തു)വാണ് സ്വകാര്യ ആശുപത്രിയിൽ സഹായവും കാത്ത് കഴിയുന്നത്. മിൽമ കോഴിക്കോട് ഡെയറി തിരുവമ്പാടി പാൽ വിതരണ റൂട്ടിലെ ജീവനക്കാരൻ ആണ്. പെരിങ്ങളം മിൽമ ഡയറിയിൽ നിന്നും ട്രേഇറക്കുന്നതിനായി പുറത്തിറങ്ങിയപ്പോൾ വാഹനം തനിയെ പുറകോട്ടു നീങ്ങി വാഹനത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു.വളരെ ഗുരുതരമായ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മൂന്നോളം സർജറികൾ നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് […]

Read More

ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ ബാലൻ വിടവാങ്ങി

ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ.ബാലൻ(88 ) അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബാലൻ . നിരവധി നാടകങ്ങളിലും അഭിനയിച്ചു.2004 മുതൽ 10 വർഷം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.2014 ൽ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരവും പി.എന്‍ പണിക്കർ പുരസ്കാരവും ലഭിച്ചു. മീഡിയവണിലെ സീനിയർ റിസർച്ചർ വി.കെ.പ്രതാപ് മകനാണ്.2008-ല്‍ കൊല്‍ക്കത്ത രാജാറാം മോഹന്‍ […]

Read More

കഞ്ചാവുമായി പിടികൂടിയ സംവിധായകരെ ഫെഫ്കയിൽ നിന്ന് പുറത്താക്കി

കൊച്ചിയിൽ കഞ്ചാവുമായി പിടികൂടിയ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരെ ഫെഫ്കക്ക് സസ്‌പെൻഡ് ചെയ്തു.ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ യോഗം ചേര്‍ന്നശേഷമാണ് തീരുമാനം. കേസില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഷാഹിദ് മുഹമ്മദ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഷാഹിദ് മുഹമ്മദ് ആണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് എന്ന് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ വിവരം ലഭിക്കൂ എന്ന എക്‌സൈസ് അറിയിച്ചു.

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം;ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.യുവതി അവശതയില്‍ ആയതുകൊണ്ട് തന്നെ അപ്പോള്‍ ബഹളം വെക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് രാത്രി ബന്ധുക്കള്‍ […]

Read More

പഹൽഗാം ഭീകരാക്രമണം; രണ്ട് വീടുകൾ കൂടി തകർത്തു; 175 പേർ കസ്റ്റഡിയിൽ

ജമ്മുകാശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകർത്തു. ഭീകരൻ ഫാറൂഖ് അഹ്മദ് തട്‌വയുടെ പാക് അധീന കാശ്‌മീരില കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് തകർത്തത്. ഇതോടെ സുരക്ഷാസേന തകർത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ വ്യാഴാഴ്‌ചയും അഞ്ച് പേരുടെ വീടുകൾ വെള്ളിയാഴ്‌ചയും തകർത്തിരുന്നു. ഇന്നലെ നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.7 ഭീകരവാദികളുടെ വീടുകൾ ഇതുവരെ തകർത്തു. ശ്രീനഗറിൽ ഭീകരവാദ ബന്ധമുള്ള 60 ലേറെ […]

Read More

കിഴക്കാനി പൊയിൽ കൗസല്യ അമ്മ നിര്യാതയായി

കിഴക്കാനി പൊയിൽ കൗസല്യ അമ്മ(89) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: സുരേന്ദ്രൻ, സത്യൻ,രാജൻ, വിജയകുമാരി.മരുമക്കൾ: ദാമോധരൻ(വെള്ളിപറമ്പ്)ശ്രീലത, മാലതി, റീന.സംസ്കാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പിൽ.

Read More

1.5 ഗ്രാം കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചിയിൽ 1.5 ഗ്രാം കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു.തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ്‌ ഹംസയുമാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പര്‍ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന്‍ […]

Read More

കോഴിക്കോട് മായനാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സൂരജ്(20) മരിച്ചത്. മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. 20ഓളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു.2 വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോളേജിലെ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സൂരജിന്റെ സുഹൃത്തും പിടിയിലായ രണ്ടുപേരും തമ്മിൽ കോളേജിൽവച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇതിൽ സൂരജ് ഇടപെട്ടതാണ് കൊലപാതകത്തിലേയ്ക്ക് […]

Read More

എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

അന്തരിച്ച ചരിത്രകാരന്‍ എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി.തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. കെ ടി ജലീല്‍ […]

Read More