റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കണം

കുന്ദമംഗലം: പൊതുവിതരണ കേന്ദ്രങ്ങളിൽ കമ്മീഷൻ വർധനവ് ഉൾപ്പെടെയുള്ള കാലാനുസൃതമായ മാറ്റം വേണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന റേഷൻ വ്യാപാരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ സാധനങൾ യഥാസമയങ്ങളിൽ തൂക്ക കൃത്യത ഉറപ്പു വരുത്തി കടകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, മണ്ണണ്ണക്ക് കമ്മീഷൻ വർധിപ്പിച്ച് റേഷൻ കടകളിലൂടെ വിതരണം നടത്തണമെന്നും, ഇടക്കിടെയുണ്ടാകുന്ന തൊഴിൽ സമരങ്ങൾ ഒഴിവാക്കി സുതാര്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു […]

Read More

സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല;മന്ത്രി റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യാജ വാര്ത്തകൾ ആണ് പുറത്തു വരുന്നത് എന്ന് മന്ത്രി റിയാസ് പറഞ്ഞു.സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല. ഒരാൾ പറയാത്ത കാര്യമാണ് ഇപ്പോൾ വാർത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാർട്ടി നിലപാട് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

തൃശൂർ പൂരം കാണാൻ എത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് തിരുവമ്പാടി ദേവസ്വം.നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ് ലഭിച്ചുവെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ പറഞ്ഞു. തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്.സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഭാരവാഹികൾ തൃശ്ശൂർ പൂരത്തിൻ്റെ ബ്രോഷർ കൈമാറി.കഴിഞ്ഞ വർഷത്തെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം […]

Read More

കണ്ണൂരിൽ ചോദ്യപേപ്പര്‍ എത്തിയില്ല പരീക്ഷകള്‍ മുടങ്ങി

കണ്ണൂര്‍ സര്‍വകലാശാലക്ക് എതിരെ ഗുരുതര ആരോപണം.പല കോളേജുകളിലും ചോദ്യപേപ്പറുകള്‍ എത്തിയില്ല. തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ എംഡിസി പരീക്ഷകള്‍ മുടങ്ങി. ഇതേ തുടര്‍ന്ന് പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചു. സാങ്കേതിക തകരാറാണ് പരീക്ഷ മുടങ്ങാന്‍ കാരണമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.മുമ്പ് എയ്ഡഡ് കോളേജിലെ ഒരു പ്രിന്‍സിപ്പല്‍, പരീക്ഷയുടെ ചോദ്യപേപ്പര്‍ രണ്ടര മണിക്കൂര്‍ മുന്നേ തന്നെ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവവും ഉണ്ടായിരുന്നു .ഇതിന് പിന്നാലേയാണ് ചോദ്യപേപ്പര്‍ എത്താത്തതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങുന്നതും. ഇതോടെ കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ […]

Read More

എംജിഎസ്‌ ;ചരിത്രത്തെയും ചരിത്രരചനയെയും വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യകതി- മുഖ്യമന്ത്രി

ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി.എസ്. നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എം.ജി.എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം […]

Read More

കൊച്ചിയിൽ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

വിദേശത്തേക്ക് കടത്തുന്നതിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച്അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടുന്നത്.കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

Read More

കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെതഹാവൂർ റാണയെ ചോദ്യം ചെയ്‌ത്‌ മുംബൈ പൊലീസ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്യാൻ എത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് തഹാവൂർ റാണ ഉള്ളത്. മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിയത്.മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ 18 […]

Read More

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ:കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തി മൊഴിയെടുത്ത് പൊലീസ്

എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ മൊഴിയെടുത്ത് പൊലീസ്. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ബത്തേരി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കെ സുധാകരൻ നോട്ടീസ് അയച്ചിരുന്നു. എൻ എം വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കെപിസിസി പ്രസിഡൻറ്റ് കെ സുധാകരന് ഒരു കത്ത് നൽകിയിരുന്നു. എപ്പോഴാണ് കത്ത് എൻ എം വിജയൻ നൽകിയത് ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നടക്കമുള്ള വിവരങ്ങളാണ് പൊലീസ് കെ […]

Read More

അനധികൃത സ്വത്ത് സമ്പാദനം: കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു.സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇക്കാലത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും ആഡംബര ഫ്‌ളാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ട്. ഈ സ്‌നപത്തിന്റെ ഉറവിടം […]

Read More

അൾഷിമേഴ്സ് രോഗിയെ നഗ്നനാക്കി ക്രൂരമായ മർദിച്ചു;ഹോംനഴ്സ് പിടിയിൽ

പത്തനംതിട്ടയിൽ അൾഷിമേഴ്സ് രോഗബാധിതനായ വിമുക്തഭടനെ ക്രൂരമായ മർദിക്കും നഗ്നനാക്കി വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഹോംനഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ചു കിടപ്പിലാണ്. ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ആളിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ […]

Read More