ബാരാമുള്ളയിൽ രണ്ട് ഭീകരെ സൈന്യം വധിച്ചു

ബാരാമുള്ളയിൽ രണ്ട് ഭീകരെ സൈന്യം വധിച്ചു.ഭീകരരിൽനിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.അതേസമയം, രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത് ഒറാങ് പിടിയിൽ

നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിത് ഒറാങ് പിടിയിൽ.ദിവസങ്ങളോളം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍.തൃശൂർ മാളയ്ക്ക് സമീപം മേലാടൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്‍റെ വീടിന്‍റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം […]

Read More

കാശ്മീരിനെ വീണ്ടും കുരുതിക്കളമാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.’കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,’ ട്രംപ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു.ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കായി ഞങ്ങൾ പ്രാർഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

Read More

പഹല്‍ഗാം ഭീകരാക്രമണം; ഇന്ത്യയില്‍ മടങ്ങിയെത്തിയ നരേന്ദ്രമോദി വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു

ഭീകരാക്രമണത്തെ തുടർന്ന് സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു.സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍രംഗത്തെത്തി. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യന്‍ […]

Read More

പഹല്‍ഗാം ഭീകരാക്രമണം;ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്. ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്.2023 ജനുവരിയിൽ, ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം യു.എ.പി.എ പ്രകാരം ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 27ലധികം പേരുടെ മരണങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ജമ്മുകശ്മീര്‍ […]

Read More

തൃപ്പൂണിത്തുറയിൽ 15-കാരന്‍ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപത്തെ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആകാശ് (15) ആണ് മരിച്ചത്. ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിൽ ഇറങ്ങിയ മൂന്ന് കുട്ടികളിൽ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഹൈക്കോടതിയിൽ ബോംബ് വെച്ചെന്ന് ഇമെയിൽ

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ഇമെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

Read More

സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു;ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്

സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി.ഹർഷിത ഗോയൽ, ഡോംഗ്രെ അർചിത് പരാഗ് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാർ. ആദ്യ നൂറ് റാങ്കുകളിൽ അഞ്ച് മലയാളി വനിതകൾ ഉൾപ്പെട്ടിട്ടുണ്ട്.33-ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് കേരളത്തിൽ നിന്ന് മുന്നിൽ. 42-ാം റാങ്കുമായി പി.പവിത്രയും, 45-ാം റാങ്കുമായി മാളവിക ജി. നായറും, 47-ാം റാങ്കുമായി നന്ദനയും ലിസ്റ്റിൽ ഇടം […]

Read More

സംസ്ഥാനത്തെ വലിയ ആദിവാസി പുനർധിവാസ കേന്ദ്രം വയനാട്ടിൽ ഒരുങ്ങി

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം വയനാട് ജില്ലയിൽ മേപ്പാടി പരൂർകുന്നിൽ ഒരുങ്ങി. ഭൂരഹിതരായ 110 കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറിയത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷ വേളയിൽ തന്നെ അതു നിർവ്വഹിക്കാൻ സാധിച്ചത് അഭിമാനകരമായ അനുഭവമായി. രണ്ടു കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി, വര്‍ക്ക് ഏരിയ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. 6 കോടി 60 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. ഭവനത്തിനു പുറമേ 10 സെൻ്റ് […]

Read More

ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽരാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി വിധി ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ റീല്‍സ് ചിത്രീകരണം.നേരത്തെ നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ വ്‌ളോഗർമാരോ […]

Read More