കോഴിക്കോട് വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാതായി
കോഴിക്കോട് വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയേയും കുഞ്ഞിനെയും കാണാതായി. പോക്‌സോ കേസ് അതിജീവിതയായ പതിനേഴുകാരിയേയും മൂന്നുവയസുള്ള കുഞ്ഞിനെയുമാണ് കാണാതായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.കഴിഞ്ഞ ദിവസം പെൺകുട്ടിയേയും കുഞ്ഞിനെയും വെള്ളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. സിഡബ്ല്യുസിയുടെ നിർദേശപ്രകാരം ഇന്നലെ ഉച്ചയോടെ വനിതാ ശിശുസംരക്ഷണ കേന്ദ്രമായ “സഖി”യിൽ എത്തിച്ചു. ഇവിടെനിന്ന് പെൺകുട്ടി കുഞ്ഞുമായി സ്വമേധയാ പുറത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More
