ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്; വി ഡി സതീശൻ

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്; വി ഡി സതീശൻ

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി […]

Read More
 ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനം; പോലീസ് നടപടി പ്രതിഷേധാർഹം; പിണറായി വിജയൻ

ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനം; പോലീസ് നടപടി പ്രതിഷേധാർഹം; പിണറായി വിജയൻ

സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞതെന്നായിരുന്നു വിശദീകരണം. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് ശേഷം പള്ളി […]

Read More
 കൂഴക്കോട് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി

കൂഴക്കോട് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി

കൂഴക്കോട് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി .കർഷകയിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി സി പി സന്തോഷ്‌ സ്വാഗതം പറഞ്ഞു . പ്രസിഡണ്ട്‌ ഓ കെ ജനാർദ്ദനന്റെ അധ്യക്ഷതയിൽ സി പി ഐ (എം )ഏരിയ സെക്രട്ടറി ഷൈപ്പു പരിപാടി ഉദ്ഘാടനം ചെയ്തു.പൂതക്കുഴിയിൽ ഹരിദാസനും കുടുംബവും സ്വസ്സൈറ്റിക്കു എയർ ബെഡ് സംഭാവന ചെയ്തു. ചാത്തമംഗലം പഞ്ചായത്ത്‌ മെമ്പർ മാർ സർവ്വശ്രീ ശ്രീജ പൂളക്കമണ്ണിൽ, പ്രീതി വാലത്തിൽ, ഉപാസന പ്രസിഡണ്ട്‌ […]

Read More
 നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ബലാത്സംഗക്കേസിൽ ക‍ര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്.2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ […]

Read More
 ഹെഡ്‌ഗെവാര്‍ സ്വാതന്ത്ര്യ സമര സേനാനി; കോണ്‍ഗ്രസിന്റെ നിലപാട് ഭിന്നശേഷി വിഭാഗക്കാരോടുള്ള എതിര്‍പ്പ്; പ്രശാന്ത് ശിവന്‍

ഹെഡ്‌ഗെവാര്‍ സ്വാതന്ത്ര്യ സമര സേനാനി; കോണ്‍ഗ്രസിന്റെ നിലപാട് ഭിന്നശേഷി വിഭാഗക്കാരോടുള്ള എതിര്‍പ്പ്; പ്രശാന്ത് ശിവന്‍

പാലക്കാട് നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് കെബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. ഹെഡ്‌ഗെവാര്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന വിഷയത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നുംആര്‍എസ്എസ് ആരംഭിക്കുന്നതിന് മുന്‍പ് ഹെഡ്‌ഗെവാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നുവെന്നും 1921ല്‍ സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട് നിസഹകരണ സമരത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഹെഡ്‌ഗെവാറിന്റെ പേരില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യത്തെ പദ്ധതി അല്ല ഇതെന്നും നൈപുണ്യ […]

Read More
 കോഴിക്കോട് അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ സന്ദർശിച്ച് ആശംസയറിയിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട് അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ സന്ദർശിച്ച് ആശംസയറിയിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർപാപ്പ പ്രഖ്യാപിച്ച ഡോ. വർഗീസ് ചക്കാലയ്ക്കലിനെ നേരിട്ടെത്തി കണ്ട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആശംസകൾ നേർന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയ പ്രഖ്യാപനം ഇന്നാണ് വർത്തിക്കാനിലും കോഴിക്കോടും വായിച്ചത്. ഇതോടെ ഡോ. വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായി ഉയർത്തപ്പെടുകയായിരുന്നു. അനാദൃശ്യമായ നേതൃ മികവാണ് ബിഷപ്പ് എന്ന നിലയിൽ ഡോ വർഗീസ് ചക്കാലയ്ക്കൽ കാഴ്ച വെച്ചതെന്നും ആർച്ച് ബിഷപ് […]

Read More
 പട്ടി കുരച്ചു; കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

പട്ടി കുരച്ചു; കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം.യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More
 ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് ; പ്രധാനി പിടിയിൽ

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് ; പ്രധാനി പിടിയിൽ

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ പ്രധാനിയായ ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനി പിടിയില്‍. വ്യാജ ട്രേഡിങ്ങ് ആപ്പ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ആപ്പ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലാണ് കീര്‍ത്ത് ഹക്കാനിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വ്യാജ ട്രെഡിങ്ങ് അപ്പ് നിര്‍മിച്ചാണ് കീര്‍ത്ത് ഹക്കാനി ആളുകളില്‍ നിന്ന് പണം അപഹാരിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 7 […]

Read More
 ഉണ്ണിക്കണ്ണനും, വെറൈറ്റി പടക്കങ്ങളും റെഡി; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

ഉണ്ണിക്കണ്ണനും, വെറൈറ്റി പടക്കങ്ങളും റെഡി; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞുമേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമായതിനാൽ പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്. പരസ്പരം മത്സരിച്ച് ഓഫുകൾ പ്രഖ്യാപിച്ചതോടെ വസ്ത്ര – ഗൃഹോപകരണ […]

Read More
 രാത്രി 12 മണിക്ക് ശേഷമുള്ള പരിശോധന മനുഷ്യാവകാശ ലംഘനം; സിദ്ദിഖ് കാപ്പന്‍

രാത്രി 12 മണിക്ക് ശേഷമുള്ള പരിശോധന മനുഷ്യാവകാശ ലംഘനം; സിദ്ദിഖ് കാപ്പന്‍

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പൊലീസ് നീക്കം അസാധാരണവും മനുഷ്യാവകാശ ലംഘനമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് […]

Read More