ആദിവാസി മേഖലയില്‍ അമേരിക്കന്‍ ലാബിന്റെ പരീക്ഷണം : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ജില്ലയിലെ ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആര്‍ത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെന്‍സ്ട്രുവല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷിക്കാന്‍ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആക്ഷേപമുയര്‍ന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ആലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ഒരു സെമിനാറിലാണ് […]
Read More
