ജാഗരൻ യാത്രയില്‍ പങ്കെടുക്കാത്ത 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി

ലഹരിക്കെതിരായ ക്യാമ്പയൻ ജാഗരൻ യാത്രയിൽ പങ്കെടുക്കാതിരുന്ന 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട പതിവില്ലാത്ത വിധം കൂട്ട അച്ചടക്കനടപടിയാണ് കെഎസ്‍യുവില്‍ തുടരുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനടക്കുന്നവര്‍ക്കാണ് പിടിവീണത്. സംസ്ഥാന നേതാക്കള്‍ നടത്തിയ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. ഏഴ് […]

Read More

ചാലക്കുടിയിൽ കണ്ടത് പുലിയെന്നു ഉറപ്പിച്ച് വനവകുപ്പ്

ചാലക്കുടിയിൽ കണ്ടത് പുലിയെന്നു ഉറപ്പിച്ച് വനവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് സിസിടിവിയിൽ കണ്ടത് പുലി ആണെന്നു സ്ഥിരീകരിച്ചത്. അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് 24ന് പുലർച്ചെ 4.53ന് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.നഗരനടുവിൽ പുലി ഇറങ്ങിയെന്നു സ്ഥിരീകരിച്ചതോടെ ജനം പരിഭ്രാന്തരാണ്. സംഭവത്തിനു പിന്നാലെ നഗരസഭയും വനം വകുപ്പും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും.

Read More

സ്വർണവിലയിൽ നേരിയ വർദ്ധനവ്;ഒരു ഗ്രാമിന്റെ സ്വർണത്തിൻ്റെ വില 8195 രൂപയായി ഉയർന്നു

അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വില വീണ്ടും ഉയർന്നു.ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 65,560 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുക. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8195 രൂപയായി ഉയർന്നു. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ […]

Read More

ലോകകപ്പ് ഫുട്‌ബോൾ യോഗ്യത സ്വന്തമാക്കി അർജന്റീന

ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടി .യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്ക്ക് യോഗ്യത ലഭിച്ചത്. 13 മത്സരങ്ങളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. ബൊളീവിയയും യുറുഗ്വേയും തമ്മിലുള്ള ഗോൾരഹിത സമനിലയാണ് അർജന്റീനയ്ക്ക് യോഗ്യത ഉറപ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിലും ഏഴാം സ്ഥാനത്തുള്ള ബൊളീവിയയേക്കാൾ 13 പോയിന്റ് മുന്നിലുമാണ് അർജന്റീന ഇപ്പോൾ.അതേസമയം, അർജന്റീനയുടെ യോഗ്യത ഉറപ്പാക്കുന്നതിൽ യുറുഗ്വേയുടെ ഇന്നത്തെ മത്സരത്തിലെ പ്രതിരോധം നിർണായക പങ്ക് […]

Read More

ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം: പട്ടിക വര്‍ഗ വകുപ്പും അന്വേഷണം നടത്തും

ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം നടത്തിയ സംഭവത്തിൽമന്ത്രി ഒ ആര്‍ കേളു ഇടപെട്ടു. പട്ടിക വര്‍ഗ വകുപ്പും അന്വേഷണം നടത്തും.വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ.ആര്‍ കേളു ട്വന്റിഫോറിനോട് പറഞ്ഞു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത്. അനുമതിയില്ലാതെ നടക്കുന്ന ആരോഗ്യപരീക്ഷണത്തെക്കുറിച്ച് […]

Read More

അവസാനിക്കാതെ ചോദ്യപേപ്പറിലെ പിഴവുകൾ:ഒരേ ചോദ്യങ്ങൾ ആവർത്തിച്ചു

വീണ്ടും ചോദ്യപേപ്പറുകളിൽ പിഴവുകൾ.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു. തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് […]

Read More

കോഴിക്കോട് മെഡി.കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്: പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു. ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read More

കാര്‍ഷിക ഉത്പാദന മേഖലക്കും വരുമാന വര്‍ദ്ധനവിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാര്‍ഷിക, ഉത്പാദന മേഖലക്കും വരുമാന വര്‍ധനവിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 138, 39, 88,078രൂപ വരവും 127,12,36,765 രൂപ ചെലവും 11,27,51, 313രൂപ മിച്ചവുമുള്ള 2025- 26 വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് അവതരിപ്പിച്ചു.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗം, പാലിയേറ്റീവ് പരിചരണത്തിന് ഏകീകൃത സ്വഭാവം ഉറപ്പാക്കല്‍, ഭിന്നശേഷിക്കാരുടെ ജീവിതം സുരക്ഷിതമാക്കല്‍, വനിതകളുടെയും കുട്ടികളുടെയും ക്ഷേമം, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം, ഭവനരഹിതരില്ലാത്ത […]

Read More

വന്യജീവി-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ ‘ഗോത്രഭേരി’: കാട്ടറിവുകള്‍ തേടി വനംവകുപ്പ്

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ‘ഗോത്രഭേരി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആദിവാസി ഉന്നതികളില്‍ താമസിക്കുന്നവരുടെ അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം.വെള്ളാപ്പാറ ഫോറെസ്റ്റ് നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടി കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരമ്പരാഗതരീതികള്‍ പ്രയോഗിക്കുന്നതില്‍നിന്ന് പിന്നാക്കം പോയതാണ് മനുഷ്യ – വന്യ ജീവി സംഘര്‍ഷങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്‍വനത്തില്‍ വന്യമൃഗങ്ങള്‍ക്കാവശ്യമായ ആഹാരപദാര്‍ഥങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പുതിയ ആഹാരരീതികള്‍ മനസിലാക്കിയ വന്യമൃഗങ്ങള്‍ […]

Read More

കൊയിലാണ്ടി നഗരസഭയ്ക്കും മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്

കൊയിലാണ്ടി നഗരസഭയ്ക്കും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാണ് നഗരസഭയ്ക്ക് അനുമോദനം ഓഫീസുകളിൽ മികച്ച  പ്രവർത്തനങ്ങൾ നടത്തിയതിനാണ് മിനി സിവിൽ സ്റ്റേഷൻ ആദരം ഏറ്റുവാങ്ങിയത്.ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച്  തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാറും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദും തഹസിൽദാർ ജയശ്രീ എസ് വാര്യരും […]

Read More