മലപ്പുറത്ത് ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്ത 40 ഭാരവാഹികൾക്ക് സസ്പെൻഷൻ

ലഹരിക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കൂട്ട നടപടി.മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കാത്ത 40 കെഎസ്‌യു ജില്ലാ ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. പത്ത് നിയോജക മണ്ഡലം പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. അതേസമയം നടപടി നേരിട്ടവർ നൽകുന്ന വിശദീകരണം യാത്രയ്ക്ക് ശേഷം പരിശോധിക്കും.മാര്‍ച്ച് 13നാണ് യാത്ര മലപ്പുറത്ത് എത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു മലപ്പുറത്തെ പരിപാടി. ഇവിടെ പങ്കെടുക്കാത്ത കെഎസ്‌യു ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പ്രധാനമായും നടപടി വന്നിരിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം […]

Read More

വർക്കലയിൽ കാറിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ കാറിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ.വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പിടിയിലായത്.വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും ഡിഎംഎ ഉപയോച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.വൈദ്യ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് വിവരം. കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ചു വില്പന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.

Read More

പാലക്കാട് കോളേജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് പോകുകയായിരുന്ന അധ്യാപകൻ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ വെച്ചായിരുന്നു സംഭവം. ലക്കിടി നെഹ്‌റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

Read More

സംസ്ഥാനത്ത് കാട്ടാനകൾ ജീവനെടുത്തത് 111 പേരെ; കൂടുതൽ മരണം പാലക്കാട്

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാട്ടാനകൾ കൊന്നത് 111 പേരെ. നാട്ടാനകളുടെ ആക്രമണത്തിൽ 20 പേർക്കും ജീവൻ നഷ്ടമായി. 2020 ജനുവരിമുതൽ 2025 ജനുവരിവരെയുള്ള കണക്കാണിത്. കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ പേർ മരിച്ചത് പാലക്കാട് ജില്ലയിലാണ്-26. ഇടുക്കിയിൽ 23-ഉം വയനാട്ടിൽ 20-ഉം പേർ മരിച്ചു. പത്തു ജില്ലകളിലാണ് ദുരന്തങ്ങളുണ്ടായത്. നാട്ടാനമൂലമുള്ള ദുരന്തത്തിൽ മരിച്ചവരിലും കൂടുതൽ പാലക്കാട്ടാണ്-അഞ്ചുപേർ.കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഈ കാലയളവിൽ വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ നാട്ടാനകളുടെ ആക്രമണംമൂലം ജീവഹാനി സംഭവിക്കുന്നവർക്ക്‌ […]

Read More

18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിൽക്കും:പോക്കറ്റ് മണി കണ്ടെത്തുന്നത് കഞ്ചാവ് വില്പനയിലൂടെ പ്രതിയുടെ മൊഴി

കളമശ്ശേരി കഞ്ചാവ് കേസിൽ പിടിയിലായ വിദ്യാർത്ഥിയുടെ മൊഴി പുറത്ത്. ‘ പോക്കറ്റ് മണി കണ്ടെത്താന്‍ ആണ് ക്യാമ്പസിൽ ലഹരി വിറ്റത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു. പോക്കറ്റ് മണി കണ്ടെത്തുന്നതിനും വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വില്പന നടത്തിയെന്നും ഷാലിഖ് പൊലീസിന് മൊഴി നൽകി.റെയ്ഡിനിടെ ആകാശിനോട് ‘സേഫ് അല്ലേ’ എന്ന് ചോദിച്ച വിദ്യാർഥിയെയും ചോദ്യം ചെയ്തു.ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് […]

Read More

ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ ഭൂമിയുടെ മടിത്തട്ടിലേക്ക്;സുനിതയ്‌ക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ ഏറെ

സാങ്കേതിക പ്രശ്നങ്ങള്ളൽ ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ ഭൂമിയുടെ മടിത്തട്ടിലേക്ക്. മനുഷ്യൻ ആർജ്ജിച്ച ശാസ്ത്ര വിജ്ഞാനത്തിന്റെ മഹത്തായ വിജയമായി മാറുകയാണ് സുനിതയുടെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര. ഇവർക്കൊപ്പം നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും തിരിച്ചെത്തുന്നുണ്ട്.ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുന്ന സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങും.ഇന്ത്യൻ സമയം നാളെ പുലർച്ചെ […]

Read More

ദൂരൂഹത ഒഴിയാതെ കണ്ണൂരിലെ കുഞ്ഞിന്റെ മരണം

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത ഒഴിയുന്നില്ല. തമിഴ്‌നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. വാടക ക്വാട്ടേഴ്‌സിലാണ് കുഞ്ഞിന്റെ കുടുംബം താമസിക്കുന്നത്.തങ്ങൾക്കൊപ്പം കുഞ്ഞ് ഉറങ്ങുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്.തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.പന്ത്രണ്ട് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. […]

Read More

കൊല്ലത്തെ യുവാവിന്റെ കൊലപാതകം :കൊലയ്ക്ക് കാരണം വിവാഹത്തിൽ നിന്ന് പിന്മാറിയത്,പോസ്റ്റുമോർട്ടം ഇന്ന്

കൊല്ലത്തെ യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചത് പകയ്ക്ക് കാരണമായി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫെബിന്‍റെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്. ഫെബിനെ വീട്ടിൽ കയറി കുത്തിക്കൊന്ന […]

Read More

ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ പ്രതിക്ക് മൂന്നുവർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു

ഹെറോയിൽ ആംഫിറ്റമിനും പിടിച്ചെടുത്ത കേസിൽ പ്രതിക്ക് മൂന്നുവർഷം തടവിനും 30000 രൂപ പിഴ അടയ്ക്കാനും വിധിച്ചു. കുന്ദമംഗലംഎൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.32.29 ഗ്രാം ഹെറോയിലും 21.9 1 ഗ്രാം ആംഫിറ്റമിനുമാണ് കുന്ദമംഗലം എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടറായിരുന്ന എം.കെ ഗിരീഷ് ആണ് കേസ് കണ്ടെടുത്തത്,എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ എം കംപ്ലയിന്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പി

Read More

എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്.ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്.കണ്ണിനു ഗുരുതരമായി പരിക്കേറ്റ ശൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയെങ്കിലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന.എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നുള്ളത് വ്യക്തമല്ല.

Read More