പകുതി വില തട്ടിപ്പ്: ആനന്ദകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ

പകുതി വില തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സായ് ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാർ റിമാൻഡിൽ. ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.14 ദിവസത്തേക്കാണ് റിമാൻഡ്. ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഇയാളെ ഇതുവരെ ഡിസ്ചാർജ് ചെയ്തിട്ടില്ല. അതിനാൽ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ ജയിലിലേക്ക് മാറ്റും. തുടർന്നായിരിക്കും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണ്. അതിനാൽ നിർണായകമായ […]

Read More

എറണാകുളത്ത് ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐ.ടി.സിക്ക് മുന്നിലാണ് അപകടം. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് അപകടം .ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.

Read More

താമരശ്ശേരി ഷഹബാസിന്റെ കൊലപാതകം:കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ്

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ്ശബഹ്‌സിന്റെ കൊലയാളികൾക്ക്പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയിൽ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നൽകിയതെന്നും ഇഖ്ബാൽ പറഞ്ഞു.പ്രതികൾ കുറ്റക്കാരാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളിൽ ചെറിയ മാറ്റം വരണം. കുറ്റം […]

Read More

നടി സൗന്ദര്യയുടെ മരണം :ആസൂത്രിത കൊലപാതകമെന്ന്,നടൻ മോഹൻ ബാബുവിനെതിരെ വീണ്ടും പരാതി

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങൾ ഉയരുന്നു .നടിയുടേത് വെറും അപകട മരണമല്ലന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. ചിട്ടി മല്ലു എന്ന വ്യക്തിയാണ് ഖമ്മം പൊലീസിന് പരാതി നൽകിയിരിക്കുന്നത്. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്തുതർക്കമാണ് സൗന്ദര്യയുടെ മരണത്തിന് പിന്നിലെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.നടി മരണപ്പെടുന്നതിന് മുൻപ് ഷംഷാദ് മേഖലയ്ക്ക് സമീപത്തായി ജൽപ്പളളിയിൽ ആറ് ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമി തനിക്ക് വിൽക്കണമെന്ന് മോഹൻ ബാബു സൗന്ദര്യയോട് […]

Read More

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി.പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചാവക്കാട് സബ് ജയിലിൽ റിമാൻഡിലായ പ്രതിയെ […]

Read More

തർക്കത്തിനിടെ ഭാര്യയെ തലക്കടിച്ചു കൊന്നു;ഭർത്താവ് പിടിയിൽ

കുട്ടമ്പുഴ മാമലകണ്ടത്ത് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് വീട്ടിൽ ആശവർക്കർമാരെത്തിയപ്പോൾ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോ അടുത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഭാര്യയെ സംശയാസ്പദമായ സംശയത്തിൽ കണ്ടുവെന്നും […]

Read More

ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു;കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവു മൂലം വീട്ടമ്മ മരിച്ചതായി ആരോപണം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം വീണ്ടും രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) ഇന്ന് പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് വിലാസിന് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവ് പറ്റിയെന്നും ഇതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയയ്ക്കിടെ കുടലിന് ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്ക് മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്നാണ് […]

Read More

സംസ്ഥാനത്ത് വീണ്ടും ഉയർന്നു സ്വര്‍ണ വില: ഒരു ഗ്രാമിന് 8065 രൂപയാണ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഇന്ന് 360 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ പവന്റെ വില 64,520 രൂപയായി വര്‍ദ്ധിച്ചു. ഇന്ന് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇപ്പോഴും 8000 രൂപയ്ക്ക് മുകളില്‍ തന്നെയാണ്. ഇന്ന് ഒരു ഗ്രാമിന് 8065 രൂപയാണ് നല്‍കേണ്ടത്സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – […]

Read More

ആദിവാസി യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ ഇരിക്കൂരിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച രാത്രിയിൽ രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദനമാണ് മരണകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മർദിക്കുന്ന സമയത്ത് ബാബു മദ്യലഹരിയിലായിരുന്നു.ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബാബു അയൽവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഇതിന് ശേഷം […]

Read More

ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനി ലോണെടുത്തത് ഭർതൃപിതാവിന്റെ ചികിത്സക്ക്

ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഭർതൃപിതാവിൻ്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസ്.ഇക്കാര്യം നോബിയുടെ വീട്ടുകാർക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.തൊടുപുഴയിൽ നിന്ന് പോയ ശേഷമാണ് ലോൺ മുടങ്ങിയത്. ഭർത്താവ് പണം നൽകാത്തതോടെ ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്.എന്നാല്‍ പരാതി പരിഹരിക്കുന്നതിന് പകരം നിയമ നടപടിക്ക് നിർബന്ധം പിടിച്ചത് സ്റ്റേഷനിലെത്തിയ ഭർതൃസഹോദരൻ ഫാദർ.ബോബിയാണെന്നും കെ. കെ. തോമസ് പറഞ്ഞു.

Read More