കുന്ദമംഗലം ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മച്ചെപ്പ് രണ്ടാം വാർഷികാഘോഷിച്ചു

കുന്ദമംഗലം ഹൈസ്‌കൂൾ എസ്.എസ്.എൽ.സി 82 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓർമചെപ്പ് രണ്ടാം വാർഷികാഘോഷം അസിസ്റ്റന്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി.സെക്രട്ടറി തൈക്കണ്ടി അസീസ്, ബിന്ദുജി, ആശാലത, പ്രകാശൻ പൊയിലിങ്ങൽ, രാജൻ ഒഴയാടി, ചാലിൽ അസീസ് , ശശികുമാർ കവാട്ട് പ്രസംഗിച്ചു.നന്മ കലോത്സവത്തിൽ വിജയികളായ ഗായകർ കെ.ടി സതീഷ്, അസീസ് തൈക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികൾ, അംഗങ്ങൾക്ക് ഗിഫ്റ്റ് വിതരണം എന്നിവ നടന്നു.

Read More

ഹോട്ടലിൽ ആക്രമണം നടത്തി പൾസർ സുനികസ്റ്റഡിയിൽ

ജാമ്യത്തിലിറങ്ങിയ പൾസർ സുനി ഹോട്ടലിൽ അതിക്രമം നടത്തിയത്തിന് കസ്റ്റഡിയിലായി.എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് കേസ്.ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടൽ ജീവനക്കാരോട് ‘നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാ​ഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറിൽ പറയുന്നത്. പിന്നാലെ ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി […]

Read More

മത വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

ചാനല്‍ ചര്‍ച്ചയ്ക്കിടെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. രാവിലെ പത്തിന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പോലീസ് സ്റ്റേഷനിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹം കോടതിയില്‍ കീഴടങ്ങുകായായിരുന്നു.ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതിയും തുടര്‍ന്ന് കേരള ഹൈക്കോടതിയും തള്ളിയിരുന്നു. പി സി ജോര്‍ജിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശമുയര്‍ത്തുകയും ചെയ്തിരുന്നു. കേസില്‍ […]

Read More

വനിതകള്‍ക്ക് ആശ്വാസം;ഇനി കുന്ദമംഗലത്തും ഷീ ലോഡ്ജ്

കുന്ദമംഗലത്ത് എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാന്‍ ഇടംതേടി അലഞ്ഞുതിരിയേണ്ടസുരക്ഷിതമായി താമസിക്കാന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഷീ ലോ‍ഡ്ജുണ്ട്.ജോലി ആവശ്യത്തിനും മറ്റുംനഗരത്തിന്‍റെ തിരക്കുകളിലേക്ക് രാപകലില്ലാതെ എത്തപ്പെടുന്ന സ്ത്രീകള്‍ക്കിനി എവിടെ തങ്ങും എന്ന കാര്യത്തില്‍ ആശങ്കവേണ്ട. കുന്ദമംഗലം സിവിൽ സ്‌റ്റേഷന് മുൻവശത്ത് നിർമ്മിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് ഷീ ലോഡ്ജിൻ്റെ പണി പുരോഗമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ 75 ലക്ഷം രൂപയോളം ഉപയോഗപ്പെടുത്തിയാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആവശ്യമുള്ള ഫർണ്ണിച്ചറുകൾക്കും അനുബന്ധ പദ്ധതികൾക്കും വേണ്ടി 38 ലക്ഷം രൂപ ഇപ്പോൾ വകയിരുത്തിയിട്ടുണ്ട് […]

Read More

തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം തുടരുന്നു;വെല്ലുവിളിയായി മണ്ണും ചളിയും

തെലങ്കാനയില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സംഭവം നടന്നിട്ട് 46 മണിക്കൂര്‍ പിന്നിടുന്നു. ശനിയാഴ്ച രാവിലെയായിരുന്നു തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. വെള്ളത്തിന് പുറമേ ചളിയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 200 മീറ്റര്‍ കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. […]

Read More

കാരന്തൂർ സ്പൂൺമി (ഫുഡ് ഗാർഡന് )ഹോട്ടലിന് നേരെ ആക്രമണം

കുന്ദമംഗലം : കാരന്തൂർ ഒവുങരയിൽ ഹോട്ടലിന് നേരെ ആക്രമണം. ഹോട്ടൽ സ്പൂൺമി ഫുഡ് ഗാർഡന് നേരെ ഞായറാഴ്ച രാത്രി 9.55ഓടെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകർത്തു. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 13 വയസുള്ള കുട്ടിക്കും മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു. അക്രമികൾ എറിഞ്ഞു തകർത്ത ഹോട്ടലിന്റെചില്ലിന്റെ കഷ്ണങ്ങൾ തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചിലർ 100 രൂപക്ക് മന്തി ആവശ്യപ്പെട്ട് തർക്കം ഉണ്ടാക്കിയിരുന്നു ഹോട്ടൽ സ്പൂൺമി ഫുഡ് ഗാർഡൻ ഉടമ […]

Read More

തീരാത്ത കാട്ടാനക്കലി : ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആറളം ഫാം സന്ദർശിക്കും. ഇതിനിടെ ആറളത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേരാൻ തിരുമാനിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗത്തിൽ പങ്കെടുക്കും. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ […]

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു

കുന്നംകുളത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ സ്വദേശികളായ സോമൻ,ഗീത ദമ്പതികളുട മകൾ സോയയാണ് (15) ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പെൺകുട്ടിയെ വീടിനുളളിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് സോയയുടെ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ.സംഭവം കണ്ടയുടൻ തന്നെ ഗീതയും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സോയ മരിച്ചത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് […]

Read More

ഡൽഹിയിൽ അതിഷി പ്രതിപക്ഷ നേതാവാകും

ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷിയെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും അതിഷി ഉൾപ്പെടെ പാർട്ടിയുടെ 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി.യോഗത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും 22 പാർട്ടി എംഎൽഎമാരും പങ്കെടുത്തു.സഞ്ജീവ് ഝാ എംഎൽഎയാണ് അതിഷിയുടെ പേര് യോഗത്തിൽ നിർദേശിച്ചത്. ഡൽഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും […]

Read More

താമരശേരി ചുരത്തിൽ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു

വിനോദ യാത്രാ സംഘത്തിൽപ്പെട്ട യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു. താമരശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപം മിനി വ്യൂ പോയിന്റിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമൽജിത്ത് (23) ആണ് മരിച്ചത്. മൂത്രമൊഴിക്കുന്നതിനായി റോഡരികിൽ നിൽക്കവേ കാൽവഴുതി വീഴുകയായിരുന്നു.സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അമൽജിത്ത്. സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേയ്ക്ക് യാത്ര പോകവേയായിരുന്നു അപകടമുണ്ടായത്. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാൽവഴുതി യുവാവ് അറുപതടിയോളം […]

Read More