സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച തുറക്കില്ല

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച തുറക്കില്ല

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഓണേേത്താട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷന്‍ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷന്‍ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷന്‍ വിതരണം നാളെ അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധി നല്‍കിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതല്‍(2092025) മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ […]

Read More
 ജപ്പാനുമായി 13 കരാറുകള്‍ ഒപ്പിട്ടു; പ്രധാനമന്ത്രി മടങ്ങി; ചൈനയിലേക്ക് യാത്ര തിരിച്ചു

ജപ്പാനുമായി 13 കരാറുകള്‍ ഒപ്പിട്ടു; പ്രധാനമന്ത്രി മടങ്ങി; ചൈനയിലേക്ക് യാത്ര തിരിച്ചു

ദില്ലി: രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച ശേഷമാണ് യാത്ര. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സര്‍ക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദര്‍ശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്ന് ചന്ദ്രന്റെ ധ്രുവ മേഖലയില്‍ […]

Read More
 നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തില്‍ പുന്നമടക്കായല്‍; മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി

നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തില്‍ പുന്നമടക്കായല്‍; മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി

നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തില്‍ പുന്നമടക്കായല്‍. ഓളപ്പരപ്പിലെ പുതിയ രാജാവിനെ കണ്ടെത്താനായി നെഹ്റു ട്രോഫി വള്ളംകളിക്ക് കൊടിയേറി. മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. ഈ വര്‍ഷം 21 വള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ചുണ്ടനും 6 വനിത വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങള്‍ ഇത്തവണത്തെ ജലപൂരത്തില്‍ പങ്കുചേരും. ചുണ്ടന്‍ വള്ളങ്ങള്‍ കുതിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. നെഹ്റു ട്രോഫി വള്ളംകളിയുടെ പവലിയന്‍ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ […]

Read More
 ‘കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഗുണ്ടാണ്’; കോണ്‍ഗ്രസ് നുണപ്രചരണം നടത്തുന്നുവെന്ന് ബിനീഷ് കോടിയേരി

‘കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഗുണ്ടാണ്’; കോണ്‍ഗ്രസ് നുണപ്രചരണം നടത്തുന്നുവെന്ന് ബിനീഷ് കോടിയേരി

കണ്ണൂര്‍: കണ്ണപുരത്ത് ഒരാള്‍ മരിക്കാനിടയായ സ്‌ഫോടനം ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിയാണെന്നും അവിടെ ബോംബല്ല പൊട്ടിയതെന്നും ബിനീഷ് കോടിയേരി. യാഥാര്‍ഥ്യം വളച്ചൊടിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനം തിരിച്ചറിയണം. ബോംബ് നിര്‍മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. പടക്കക്കരാറുകാരനായ കോണ്‍ഗ്രസ് അനുഭാവി അനൂപ് മാലിക് എന്നയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. രാഷ്ട്രീയ ലാഭം നേടാന്‍വേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപംകണ്ണപുരം സ്‌ഫോടനം: ബോംബല്ല, […]

Read More
 രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് […]

Read More
 നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു; തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല

നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു; തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുവിലെപറമ്പന്‍ വള്ളം ആണ് വേമ്പനാട് കായലില്‍ കുടുങ്ങിപ്പോയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം വലിച്ചു കൊണ്ടുവന്നിരുന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലില്‍ കുടുങ്ങുകയായിരുന്നു.

Read More
 സര്‍ക്കാര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ; ബേസില്‍ ജോസഫും രവി മോഹനും മുഖ്യാതിഥികള്‍

സര്‍ക്കാര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ; ബേസില്‍ ജോസഫും രവി മോഹനും മുഖ്യാതിഥികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 3ന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നടന്മാരായ ബേസില്‍ ജോസഫ്, രവി മോഹന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 10000 ത്തോളം കലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. സമാപന ഘോഷയാത്രയില്‍ 150 ഓളം നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

Read More
 രാജി ആവശ്യം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

രാജി ആവശ്യം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. രാഹുല്‍ മാങ്കുട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് യോഗത്തില്‍ പങ്കെടുക്കും. അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. യൂത്ത് കോണ്‍ഗ്രസ് […]

Read More
 ജമ്മു കശ്മീരില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും; 11 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍

ജമ്മു കശ്മീരില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും; 11 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍

മേഘ വിസ്‌ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരില്‍ 11 മരണം. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിയില്‍ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. കാണാതായവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കി. റംബാനിലെ രാജ്ഗഡില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദുരന്തത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പ്രശ്‌നബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന […]

Read More
 കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന്, മരിച്ചത് പ്രതി അനൂപ് മാലികിന്റെ ബന്ധുവെന്ന് പൊലീസ്

കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന്, മരിച്ചത് പ്രതി അനൂപ് മാലികിന്റെ ബന്ധുവെന്ന് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് ഐപിഎസ് […]

Read More