സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും

ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എം എ കോളജിൽ […]

Read More
 ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു നേരെ ആക്രമണം; സംഭവം ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ്

ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു നേരെ ആക്രമണം; സംഭവം ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ്

പാരീസ്: ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു നേരെ ആക്രമണം. പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് പാരീസിലെ റെയില്‍ ശൃംഖല തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നത്. തങ്ങളുടെ അതിവേഗ ശൃംഖലയെ ലക്ഷ്യം വെച്ച് ആക്രമണം നടന്നുവെന്നത് റെയില്‍ കമ്പനിയായ എസ്.എന്‍.സി.എഫ് സ്ഥിരീകരിച്ചു. ആക്രമണം പാരീസിലെ അതിവേഗ ട്രെയിന്‍ സര്‍വീസിനെ ഗുരുതരമായി ബാധിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.യൂറോസ്റ്റാര്‍ സര്‍വീസുകള്‍ പാരീസിലേക്കും തിരിച്ചും വഴിതിരിച്ചു വിട്ടു. നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. ആക്രമണത്തിന്റെ […]

Read More
 ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നത്? സർക്കാരിനോട് ഹൈക്കോടതി

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നത്? സർക്കാരിനോട് ഹൈക്കോടതി

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓരോന്നായി പരിശോധിയ്ക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു.മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുളള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട് പൂർണമായി ക്ലീൻ ചെയ്യുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാ‍ർട്മെന്‍റ് തയാറാക്കിവരികയാണ്. ഇക്കാര്യം റെയിൽവേയുമായി സംസാരിച്ചിട്ടുണ്ട്. […]

Read More
 ഗംഗാവാലി പുഴയില്‍ പുതിയ സിഗ്‌നല്‍; ലഭിച്ചത് പുഴയിലെ മണ്‍കൂനയ്ക്ക് സമീപം

ഗംഗാവാലി പുഴയില്‍ പുതിയ സിഗ്‌നല്‍; ലഭിച്ചത് പുഴയിലെ മണ്‍കൂനയ്ക്ക് സമീപം

മംഗളൂരു: ഗംഗാവാലി പുഴയില്‍ നിന്നും പുതിയ സിഗ്‌നല്‍. ട്രക്കിന്റേതിന് സമാനമായ സിഗ്‌നല്‍ ലഭിച്ചതായി നിഗമനം. ഐ ബോണ്‍ ഡ്രോണ്‍ പരിശോധനയില്‍ പുഴയിലെ മണ്‍കൂനയുടെ സമീപത്ത് നിന്നാണ് പുതിയ സിഗ്‌നല്‍ ലഭിച്ചത്. ശക്തിയേറിയ സിഗ്‌നലാണ് ലഭിച്ചത്. ഇവിടെ ട്രക്കുണ്ടാവാന്‍ കൂടുതല്‍ സാധ്യതയെന്നാണ് കരുതുന്നത്. റോഡില്‍ നിന്നും 60 മീറ്റര്‍ മാറിയാണ് മണ്‍കൂനയുള്ളത്. അടിയൊഴുക്ക് ശക്തമായതിനാല്‍ പ്രദേശത്ത് മുങ്ങല്‍ വിദഗ്ധര്‍ക്ക് പരിശോധന നടത്താനും പ്രയാസം നേരിടുന്നുണ്ട്. ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം മന്ത്രി പി.എ […]

Read More
 അർജുനിന്ന് വേണ്ടി തിരച്ചിൽ തുടരണം, പ്രാർത്ഥിക്കണം: ഡോ.ഹുസൈൻ മടവൂർ.

അർജുനിന്ന് വേണ്ടി തിരച്ചിൽ തുടരണം, പ്രാർത്ഥിക്കണം: ഡോ.ഹുസൈൻ മടവൂർ.

കോഴിക്കോട് :കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ അർജുനിന്ന് വേണ്ടി തിരച്ചിൽ തുടരണമെന്ന് കേരള നദ് വതുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മുഴുവൻ അർജുനിനോടൊപ്പമുണ്ടെന്നും അർജുൻ പെട്ടെന്ന് തിരിച്ചെത്താൻ വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരൻ്റെ വിധി ക്ഷമയോടെ സ്വീകരിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ലെന്ന് അർജ്ജുൻ്റെ മാതാപിതാക്കളോടും ഭാര്യയോടും സഹോദരങ്ങളോടും അദ്ദേഹം പറഞ്ഞു.കണ്ണാടിക്കൽ ശാഖാ കെ. എൻ. എം […]

Read More
 അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു

അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു

കര്‍ണ്ണാടക ഷിരുരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് മുന്‍ മന്ത്രിയും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് മായ അഹമദ് ദേവര്‍ കോവില്‍ എം എല്‍ എ സന്ദര്‍ശിച്ചു. കുടുംബങ്ങളെ ആശ്വസിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ, ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസിസ് എന്‍ പി എല്‍, പ്രസിഡന്റ് അബ്ദുള്ള കോയ, ജില്ലാ സെക്രട്ടറി നാസര്‍ വെള്ളയില്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി റഹിം […]

Read More
 കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന; സി പി ഐ എം കുന്ദമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന; സി പി ഐ എം കുന്ദമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എം സുധീഷ്‌കുമാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ മോഹനന്‍ , പി.പി ഷിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി ശിവാനന്ദന്‍ നന്ദി പറഞ്ഞു.

Read More
 കുന്ദമംഗലം ഉപജില്ലയിൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു ക്വിസ്  മത്സരം നടത്തി

കുന്ദമംഗലം ഉപജില്ലയിൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തി

കുന്ദമംഗലം :കുന്ദമംഗലം ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉപജില്ലാതല ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉപജില്ലയിലെ എൽ.പി, യു.പി,എച്ച്എസ്, എച്ച് എസ് എസ് വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് നിർവഹിച്ചു. എച്ച് എം ഫോറം കൺവീനർ യൂസഫ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സയൻസ് ക്ലബ് ഉപജില്ലാ കൺവീനർ സജീഷ് .കെ , സയൻസ് ക്ലബ്ബ് കമ്മറ്റി അംഗം. ശ്രീജ […]

Read More
 വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹം; കേരള ജംഇയ്യത്തുല്‍ ഉലമ

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹം; കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: മുസ്ലിം സമുദായത്തെ ഭയന്നു കൊണ്ടാണ് ഇതര സമുദായങ്ങള്‍ കേരളത്തില്‍ ജീവിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹവുണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി കേരളീയ സമൂഹത്തില്‍ വര്‍ഗീയതയും ധ്രുവീകരണവും വളര്‍ത്താനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്. സമുദായസ്പര്‍ദ്ധവളര്‍ത്തി അധികാരവും സ്ഥാനമാനങ്ങളും നേടാനുള്ള കുതന്ത്രമാണിത്. ഈഴവ സമുദായത്തിന്റെ പേര് പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുകയും അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതില്‍ ആ സമുദായത്തിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. ഇതിനെ മറികടക്കാനാണ് വെള്ളാപ്പള്ളി വര്‍ഗീയത […]

Read More
 കൻവാർ യാത്രാ വിവാദം:ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും

കൻവാർ യാത്രാ വിവാദം:ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും

കൻവാർ തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിർദേശം നൽകിയതെന്ന് യുപി സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. നിർദേശം എല്ലാ കടയുടമകൾക്കും ബാധകമാണെന്നും, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും യുപി സർക്കാർ വിശദീകരിച്ചു. കോടിക്കണക്കിന് പേരാണ് കാൽനടയായി യാത്ര ചെയ്യുന്നതെന്നും അബദ്ധവശാൽ പോലും മതവികാരം വ്രണപ്പെട്ടാൽ ചെറിയ പ്രശ്നങ്ങൾ വലിയ സംഘർഷത്തിലേക്ക് പോകുമെന്നും […]

Read More