സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ: തെലങ്കാനയിൽ മഹാലക്ഷ്മി പദ്ധതിയും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു.40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്‍റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വെള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭിക്കുക. ഡിസംബർ 28 നും ജനുവരി […]
Read More
