കൂട്ടില്‍ കയറാതെ വയനാട്ടിലെ നരഭോജി കടുവ; തിരച്ചില്‍ ആറാം ദിവസത്തിലേക്ക്; സംഘത്തിനൊപ്പം രണ്ട് കുങ്കിയാനകളും

കൂട്ടില്‍ കയറാതെ വയനാട്ടിലെ നരഭോജി കടുവ; തിരച്ചില്‍ ആറാം ദിവസത്തിലേക്ക്; സംഘത്തിനൊപ്പം രണ്ട് കുങ്കിയാനകളും

കല്‍പ്പറ്റ: വയനാട് കൂടല്ലൂരിലെ നരഭോജി കടുവയെ പിടികൂടാനായി ആറാം ദിവസവും തിരച്ചില്‍ തുടരുന്നു. കടുവയെ പിടിക്കാനായി മൂന്നു ഇടത്തിലാണ് കൂട് വച്ചിരിക്കുന്നത്. കെണിയുടെ പരിസരത്ത് കൂടി പോയ കടുവ പക്ഷേ കൂട്ടില്‍ കയറിയില്ല. കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തി. സംഘത്തിനൊപ്പം രണ്ട് കുങ്കിയാനകളുമുണ്ട്. വിക്രം, ഭരത് എന്നീ കുങ്കികളെയാണ് കൂടല്ലൂരില്‍ എത്തിച്ചത്. ‘ഡബ്ല്യുഡബ്ല്യുഎല്‍ 45’ എന്ന ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ‘നരഭോജിക്കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് […]

Read More
 കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി; ആറ് വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി; ആറ് വയസുകാരി മരിച്ചു

കുറ്റിപ്പുറം: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുകയായിരുന്നു. കട്ടിലില്‍ നിന്നും ചാടുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

Read More
 വാക്കു തര്‍ക്കം; മലപ്പുറത്ത് 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു; പ്രതി പിടിയില്‍

വാക്കു തര്‍ക്കം; മലപ്പുറത്ത് 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു; പ്രതി പിടിയില്‍

മലപ്പുറം: മഞ്ചേരി പുല്ലാരയില്‍ 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പന്‍ (65) ആണ് മരിച്ചത്. മകളുടെ ഭര്‍ത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു. അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രതി പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് […]

Read More
 തലവേദനക്ക് കുത്തിവെപ്പെടുത്തു; എഴുവയസുകാരന്റെ കാല് തളര്‍ന്നതായി പരാതി; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസെടുത്തു

തലവേദനക്ക് കുത്തിവെപ്പെടുത്തു; എഴുവയസുകാരന്റെ കാല് തളര്‍ന്നതായി പരാതി; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസെടുത്തു

തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്റെ കാല് തളര്‍ന്നതായി പരാതി.പരാതിയില്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനാണ് പാലയൂര്‍ സ്വദേശിയുടെ മകന്‍ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ടുകുത്തിവെപ്പുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു.ആദ്യം ഇടതു കൈയിലും പിന്നീട് അരക്കെട്ടിലുമാണ് കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെയാണ് കാലില്‍ ശക്തമായ വേദന അനുഭവപ്പെടുകയും നടക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ തളര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞെങ്കിലും വീട്ടില്‍ പോയാല്‍ മാറുമെന്നായിരുന്നു മറുപടി.എന്നാല്‍ […]

Read More
 ഡിവൈഎഫ്‌ഐയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടത്; നാസര്‍ ഫൈസി കൂടത്തായി

ഡിവൈഎഫ്‌ഐയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടത്; നാസര്‍ ഫൈസി കൂടത്തായി

സിപിഐഎമ്മിനെതിരെ വീണ്ടും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഡിവൈഎഫ്‌ഐയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടതെന്നും നാസര്‍ ഫൈസി കൂടത്തായി ചോദിച്ചു. മലപ്പുറം താനൂരില്‍ ഇന്നലെ നടന്ന യൂത്ത് മാര്‍ച്ച് സമാപന സമ്മേളനത്തിലായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം. സിപിഐഎം ദുഷ്ടലാക്ക് അവസാനിപ്പിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു. നേരത്തെ മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന നടത്തിയിരുന്നു.

Read More
 ലോക്‌സഭയിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം; കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം; കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ അഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍, ജ്യോതിമണി എന്നിവര്‍ക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയാണ്. സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ഉന്നതതല […]

Read More
 തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ല; നടന്‍ മോഹന്‍ലാല്‍

തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ല; നടന്‍ മോഹന്‍ലാല്‍

സ്ത്രീധനം വാങ്ങുന്നതിനെ കുറിച്ച് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി. നേര് സിനിമയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ‘സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read More
 അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്‌കരിക്കും

അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്‌കരിക്കും

കൊച്ചി: എളമക്കരയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്‌കരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇവരെ അധികൃതര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് പോലീസും കോര്‍പ്പറേഷനും മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരിക്കാന്‍ തീരുമാനിച്ചത്. സംസ്‌കാരം പച്ചാളം പൊതു ശ്മശാനത്തില്‍ നടത്തുമെന്നാണ് വിവരം. ഡിസംബര്‍ രണ്ടിനാണ് എളമക്കരയില്‍ ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ ഒന്നര […]

Read More
 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടിയാ… എവിടെ നീതി’; പൊട്ടിക്കരഞ്ഞ് ആറുവയസുകാരിയുടെ അമ്മ

14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടിയാ… എവിടെ നീതി’; പൊട്ടിക്കരഞ്ഞ് ആറുവയസുകാരിയുടെ അമ്മ

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് പ്രതികരിച്ച് കുഞ്ഞിന്റെ അമ്മ. പതിനാല് വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന കിട്ടിയ കുട്ടിയാണെന്നും എവിടെ നീതിയെന്നും അവര്‍ ചോദിച്ചു. ‘നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളില്ലേ? ആ കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കില്‍ നിങ്ങള്‍ക്ക് സങ്കടം തോന്നില്ലേ? അവനെ കോടതി വെറുതെ വിട്ടെങ്കിലും എന്റെ ഭര്‍ത്താവ് അവനെ വെറുതെ വിടില്ല. കാശ് കൊടുത്ത് അവന്‍ എല്ലാവരെയും വിലയ്ക്ക് വാങ്ങിയതാ മക്കളേ…’. കുട്ടിയുടെ മാതാവ് കോടതി മുറിക്ക് പുറത്ത് […]

Read More
 ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷബ്ന ആത്മഹത്യ ചെയ്ത കേസ്; ഭര്‍തൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയില്‍.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷബ്ന ആത്മഹത്യ ചെയ്ത കേസ്; ഭര്‍തൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയില്‍.

വടകര: ഓര്‍ക്കാട്ടേരിയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷബ്ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു നബീസ. അതേസമയം ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നബീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്ന മൊബൈലില്‍ പകര്‍ത്തിയതായിരുന്നു വീഡിയോ. ഷബ്നയുമായി ഭര്‍ത്താവിന്റെ […]

Read More