യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ വെടിവെച്ചുകൊന്നു; നടന്‍ അറസ്റ്റില്‍

യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ വെടിവെച്ചുകൊന്നു; നടന്‍ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അയല്‍വാസിയെ വെടിവെച്ചുകൊന്ന ടെലിവിഷന്‍ നടന്‍ അറസ്റ്റില്‍. ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദര്‍ സിംഗിനെ ബിജ്നോര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. നടന്റെ ബിജ്നോറിലെ ഫാമില്‍ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഗുര്‍ദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടാന്‍ ശ്രമിച്ചത്.ഗുര്‍ദീപ് ഇത് തടഞ്ഞതോടെ തര്‍ക്കമായി. വഴക്ക് രൂക്ഷമായതോടെ ഭൂപീന്ദറും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും ഗുര്‍ദീപ് […]

Read More
 ദിലീപിന് കനത്ത തിരിച്ചടി; അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

ദിലീപിന് കനത്ത തിരിച്ചടി; അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്. പരാതിക്കാരിയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് […]

Read More
 തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശദ്ദം പ്രസാദ് കുമാര്‍ സ്പീക്കറായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, പൊന്നം പ്രഭാകര്‍, കോമതിറെഡ്ഡി വെങ്കട്ട് […]

Read More
 കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു; സി രഘുനാഥ് പാര്‍ട്ടി വിടുന്നു

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു; സി രഘുനാഥ് പാര്‍ട്ടി വിടുന്നു

കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് രഘുനാഥ്. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.

Read More
 ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് സിറ്റി ഉപജില്ല മുന്നില്‍; രണ്ടാം സ്ഥാനത്ത് കൊയിലാണ്ടി ഉപജില്ല; മൂന്നാം സ്ഥാനത്ത് കൊടുവള്ളി ഉപജില്ല

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് സിറ്റി ഉപജില്ല മുന്നില്‍; രണ്ടാം സ്ഥാനത്ത് കൊയിലാണ്ടി ഉപജില്ല; മൂന്നാം സ്ഥാനത്ത് കൊടുവള്ളി ഉപജില്ല

പേരാമ്പ്ര: പേരാമ്പ്രയില്‍ നടക്കുന്ന അറുപത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി ഉപജില്ല. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂളുകളുടെ പോയിന്റ് നില പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് ചേവായൂര്‍ […]

Read More
 ഡോ. ഷഹ്നയുടെ ആത്മഹത്യ; സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റില്‍

ഡോ. ഷഹ്നയുടെ ആത്മഹത്യ; സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ ഡോ.റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തിരുന്നു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തില്‍ ഡോക്ടര്‍ ഷഹനയുടെ ബന്ധുക്കള്‍ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി […]

Read More
 സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടു; 14 കാരന്‍ കടലില്‍ മൂങ്ങി മരിച്ചു; സംഭവം കോഴിക്കോട് കോതിപ്പാലത്ത്

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടു; 14 കാരന്‍ കടലില്‍ മൂങ്ങി മരിച്ചു; സംഭവം കോഴിക്കോട് കോതിപ്പാലത്ത്

കോഴിക്കോട്: കോതിപ്പാലത്ത് കടലില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് കോതിപ്പാലത്ത് ചാമുണ്ഡി വളപ്പ് ബീച്ചിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ മൂന്ന് കുട്ടികളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. ഇനി ആരും അപകടത്തില്‍പ്പെട്ട് കാണില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ കരുതിയത്. നാലാമത്തെ കുട്ടി കരയ്ക്ക് കയറിയതായി മറ്റു കുട്ടികള്‍ പറഞ്ഞതിനാല്‍ കടലില്‍ കൂടുതല്‍ തിരച്ചില്‍ […]

Read More
 സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയണം; ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയണം; ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
 താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് നിഗമനം. അതേസമയം, കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര […]

Read More
 അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; കാമ്പസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; കാമ്പസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കാമ്പസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കാമ്പസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ കാമ്പസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More