പ്രഭാതസവാരിക്കിടെ കാര്‍ പാഞ്ഞുകയറി; രണ്ട് മരണം; അപകടമുണ്ടാക്കിയത് ശബരിമല തീര്‍ഥാടകരുടെ വാഹനം

പ്രഭാതസവാരിക്കിടെ കാര്‍ പാഞ്ഞുകയറി; രണ്ട് മരണം; അപകടമുണ്ടാക്കിയത് ശബരിമല തീര്‍ഥാടകരുടെ വാഹനം

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേര്‍ കാറിടിച്ച് മരിച്ചു. ബേക്കറി കടയുടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഹരിദാസും വിജയനും റോഡിനു സമീപത്തെ താഴ്ചയിലേക്കു വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം വീണ […]

Read More
 ‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’; ടി സിദ്ദിഖ് എംഎല്‍എ

‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’; ടി സിദ്ദിഖ് എംഎല്‍എ

കോഴിക്കോട്: തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. ‘രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്. അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം.’- സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പ് കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് K. Chandrashekar Rao തെലങ്കാന […]

Read More
 കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് ഇപ്പോഴുള്ളത് ഒരേയൊരു ആവശ്യം മാത്രം; പോലീസ് ഞെട്ടി

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് ഇപ്പോഴുള്ളത് ഒരേയൊരു ആവശ്യം മാത്രം; പോലീസ് ഞെട്ടി

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികകളുടെ അഭ്യര്‍ത്ഥന ഇങ്ങനെ. തങ്ങളുടെ പ്രിയപ്പെട്ട നായകളെ പരിപാലിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണം. ഉപേക്ഷിക്കപ്പെട്ടതുള്‍പ്പെടെയുള്ള നായകളെ വളര്‍ത്തുന്നത് പ്രതികളുടെ വിനോദമായിരുന്നു. നായകള്‍ക്ക് ബുദ്ധിമുട്ടുന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. റിമാന്റിലായ പ്രതി പത്മകുമാറിനെ പൂജപ്പുര ജയിലിലും അനിത കുമാരിയും മകള്‍ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Read More
 ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി; സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി; സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. കൂര്‍ക്കഞ്ചേരിയില്‍ നടന്ന ‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കൊടുവില്‍ സുരേഷ് ഗോപി പുറത്തേക്കു പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി […]

Read More
 ‘മോദി മോദി’ …; മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് ബിജെപിക്കൊപ്പം; കോണ്‍ഗ്രസിന് ആശ്വാസമായത് തെലങ്കാന

‘മോദി മോദി’ …; മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് ബിജെപിക്കൊപ്പം; കോണ്‍ഗ്രസിന് ആശ്വാസമായത് തെലങ്കാന

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം ഉറപ്പിച്ചു. തെലങ്കാനയിലെ ലീഡ് നില കോണ്‍ഗ്രസിന് വലിയ ആശ്വസമായി. മദ്ധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന് പേടിച്ചിരുന്ന ബിജെപി വമ്പന്‍ ലീഡിലേക്കാണ് കടന്നുകൊണ്ടിരിക്കുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് മദ്ധ്യപ്രദേശില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടൊപ്പം രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്തതോടെ ബിജെപിയുടെ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല ഉയര്‍ന്നത്. മദ്ധ്യപ്രദേശില്‍ 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 72 സീറ്റുകളില്‍ […]

Read More
 പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍

പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ നവംബര്‍ 15ന് രാത്രി 12നായിരുന്നു കവര്‍ച്ച […]

Read More
 കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍

തിരുവനന്തപുരം: ഒളിവില്‍ പോയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചാണ് ഓംപ്രകാശിനെ ഗോവയില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. ഓം പ്രകാശിനെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജനുവരിയില്‍ പാറ്റൂരുണ്ടായ സംഘട്ടനത്തിന് ശേഷം ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു.

Read More
 മധ്യപ്രദേശും രാജസ്ഥാനും ബിജെപിയിലേക്ക്; തെലങ്കാനയില്‍ കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ ലീഡ് നില മാറിമറിയുന്നു

മധ്യപ്രദേശും രാജസ്ഥാനും ബിജെപിയിലേക്ക്; തെലങ്കാനയില്‍ കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ ലീഡ് നില മാറിമറിയുന്നു

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശില്‍ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പോരാടുന്നത് 71 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി. മൂന്ന് സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്. അതേസമയം രാജസ്ഥാനും കോണ്‍ഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ കോണ്‍ഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു. 104 സീറ്റുകളിലാണ് ഇപ്പോള്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാവട്ടെ 71 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളില്‍ മറ്റുള്ളവരും ബി.എസ്പി രണ്ടും ആര്‍.എല്‍.ഡി ഒരു […]

Read More
 കൈവിട്ടോ കോണ്‍ഗ്രസ്? മധ്യപ്രദേശില്‍ ബിജെപി തുടര്‍ഭരണത്തിലേക്ക്? വന്‍ കുതിപ്പ്

കൈവിട്ടോ കോണ്‍ഗ്രസ്? മധ്യപ്രദേശില്‍ ബിജെപി തുടര്‍ഭരണത്തിലേക്ക്? വന്‍ കുതിപ്പ്

ഭോപ്പാല്‍: തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. മധ്യപ്രദേശില്‍ ബിജെപി തുടര്‍ഭരണത്തിലേക്കെന്ന് സൂചന. മധ്യപ്രദേശില്‍ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം തുടരുന്നത്. ബിജെപി ഓഫീസുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് 94 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബുധിനിയില്‍ ശിവരാജ് സിങ് ചൗഹാന്‍ ലീഡ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും മുന്നിലാണ്. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ […]

Read More
 ദേശീയപാതാ നിര്‍മാണത്തിനിടെ തൃശൂരില്‍ ടാറിംഗ് വാഹനത്തിന് തീപിടിച്ചു; ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

ദേശീയപാതാ നിര്‍മാണത്തിനിടെ തൃശൂരില്‍ ടാറിംഗ് വാഹനത്തിന് തീപിടിച്ചു; ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

തൃശ്ശൂര്‍: ദേശീയപാതാ നിര്‍മ്മാണത്തിനിടെ തൃശ്ശൂരില്‍ കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ല്‍ നിര്‍ദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികള്‍ക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. എന്നാല്‍ അപ്പോഴേക്കും ടാറിംഗ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും […]

Read More