കുന്ദമംഗലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ മഴുവന്നൂർ നെടുംപുറത്ത് ഷാജിപോളിന്റെ ഭാര്യ ഷേർളിഷാജി (57) ആണ് മരിച്ചത്. നവംബർ11 ന് കാരന്തുർ മർക്കസ്സിനു സമീപത്ത് നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർകസിന് സമീപത്ത് കുന്ദമംഗലം ഏജൻസിസ് എന്ന സ്ഥാപത്തിന്റെ ഉടമയാണ്. മക്കൾ:- ആദിഷ് പോൾ ഷാജി, ആദർശ്പോൾ ഷാജി. പിതാവ്:- മഴുവന്നൂർ വേലംകുടിയിൽ കുര്യാക്കോസ്. മാതാവ്:- സാറാമ്മകുര്യാക്കോസ്. സഹോദരങ്ങൾ:- ജോൺ, സൂസൻ, കുര്യാക്കോസ്,ജോയ് പോൾ, ജെന്നിപരേതരായ വർഗ്ഗീസ്,അന്നമ്മ, ഷൈനി. നാളെ(ബുധൻ) കുന്ദമംഗലത്തെ വസതിയിൽ നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം19/12/2024 ന് രാവിലെ 10 മണിക്ക് മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽസംസ്‌കാരം നടക്കും.
Read More