ജയിലിലായാല്‍ മന്ത്രിസ്ഥാനം പോകുന്ന ബില്‍; ജെപിസിക്ക് വിട്ടു

ജയിലിലായാല്‍ മന്ത്രിസ്ഥാനം പോകുന്ന ബില്‍; ജെപിസിക്ക് വിട്ടു

ന്യൂഡല്‍ഹി: 30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ല് ജെപിസിക്ക് വിട്ടു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചു. ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു. ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നീക്കം എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിനെതിരെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ […]

Read More
 കരുതലിന്റെ കരംചേര്‍ത്ത് ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്

കരുതലിന്റെ കരംചേര്‍ത്ത് ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്

കോഴിക്കോടിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും മുഖചിത്രമായി മാറിയ ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, മാനസികവും ശാരീകവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ സംരക്ഷണവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 2019ലാണ് ജില്ലാ ഭരണകൂടം ഹാപ്പി ഹില്‍ പദ്ധതി ആരംഭിക്കുന്നത്. സാമൂഹികനീതി-വനിതാ ശിശു വികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ നിരവധി പേര്‍ക്കാണ് സാന്ത്വനമേകാന്‍ സാധിച്ചത്. ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ദേവഗിരി സെന്റ് ജോസഫ് […]

Read More
 പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി; സ്‌കൂള്‍ അടിച്ചു തകര്‍ത്തു; അഹമ്മദാബാദില്‍ പ്രതിഷേധം

പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി; സ്‌കൂള്‍ അടിച്ചു തകര്‍ത്തു; അഹമ്മദാബാദില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവന്‍ത് ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി. സ്‌കൂള്‍ മാനേജുമെന്റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.

Read More
 കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍; അറസ്റ്റിലാകുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ബില്ലിനെ പിന്തുണച്ചു

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍; അറസ്റ്റിലാകുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ബില്ലിനെ പിന്തുണച്ചു

ന്യൂഡല്‍ഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലിനെ പരസ്യമായ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബില്ലിലെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ശശി തരൂറിന്റെ പ്രസ്താവന. അറസ്റ്റിലാകുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ബില്‍. പ്രതിപക്ഷ […]

Read More
 റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

റോഡ് പരിപാലനത്തില്‍ വീഴ്ച വരുത്തിയതില്‍ മലപ്പുറത്തെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പൊതു ജനങ്ങളില്‍ നിന്നു ലഭിച്ച പരാതികള്‍ അന്വേഷിക്കാന്‍ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍. പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ […]

Read More
 യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ്

കോഴിക്കോട്: കോര്‍പ്പറേഷന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിയില്‍ നിന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മന്‍ പരിപാടിക്ക് എത്തിയില്ല. പിന്നില്‍ ഗ്രൂപ്പ് താല്പര്യമെന്നാണ് ആരോപണം. ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ എത്താമെന്ന് താന്‍ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ മറുപടി. പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസി […]

Read More
 പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും

എറണാകുളം: എറണാകുളം പറവൂരില്‍ വീട്ടമ്മ ജീവനൊടുക്കിയതില്‍ ഭീഷണിപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പൊലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രദീപ് കുമാര്‍ വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണ്. 2018ല്‍ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് പൊലിസ് വിളിച്ച ശേഷവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് മരിച്ച […]

Read More
 വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍,മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും വിശദീകരണം

വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍,മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും വിശദീകരണം

എറണാകുളം: ബലാത്സംഗ കേസില്‍ പ്രതിയായ വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.വേടന് പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ല.രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.ബലാത്സംഗ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നു.വേടനെതിരെ പുതിയ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിലാണ് കേസിന്റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും […]

Read More
 മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഏഴ് വയസുകാരനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ […]

Read More
 കാറിന്റെ സ്റ്റിയറിങില്‍ എം ഡി എം എ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; ബത്തേരിയില്‍ യുവാവ് പിടിയില്‍

കാറിന്റെ സ്റ്റിയറിങില്‍ എം ഡി എം എ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; ബത്തേരിയില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: കാറിന്റെ സ്റ്റിയറിങില്‍ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച എം ഡി എം എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ ഓടിച്ച ഇന്നോവ കാറിന്റെ സ്റ്റിയറിങ്ങിന് അടിയില്‍ നിന്ന് 28.95 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

Read More