അമീബിക് മസ്തിഷ്‌ക ജ്വരം; ഓമശ്ശേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

അമീബിക് മസ്തിഷ്‌ക ജ്വരം; ഓമശ്ശേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട്: ഓമശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെ ഉള്ളില്‍ കടന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് കിണര്‍ അണുവിമുക്തമാക്കി കെട്ടിയടച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അന്നശ്ശേരി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. എട്ട് മാസത്തിനിടെ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം […]

Read More
 തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങല്‍ മുനിസിപ്പല്‍ പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയര്‍ന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി. ഇതിനിടെ […]

Read More
 മഴയില്‍ വലഞ്ഞ് മഹാരാഷ്ട്ര; മുംബൈയില്‍ രണ്ട് മരണം; പ്രളയഭീതിയില്‍ മഹാനഗരം

മഴയില്‍ വലഞ്ഞ് മഹാരാഷ്ട്ര; മുംബൈയില്‍ രണ്ട് മരണം; പ്രളയഭീതിയില്‍ മഹാനഗരം

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കമുള്ള നഗരങ്ങള്‍. മുംബൈയില്‍ 84 മണിക്കൂറിനുള്ളില്‍ 500 മില്ലിമീറ്റര്‍ മഴ പെയ്തു. നഗരത്തില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴക്കെടുതിയില്‍ ഗതാഗതം താറുമാറായി. മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയഭീതിയിലാണ് മഹാനഗരം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം […]

Read More
 ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തില്‍ ഒരു യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

Read More
 ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയേക്കും. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് പ്രമോഷന്‍ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.

Read More
 കുന്ദമംഗലം പഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്, ഹരിത കര്‍മ്മസേന, കുടുംബശ്രീ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം പഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്, ഹരിത കര്‍മ്മസേന, കുടുംബശ്രീ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കര്‍മ്മസേന, കുടുംബശ്രീ എന്നിവയുടെ നവീകരിച്ച ഓഫിസുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പൂര്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്ദു , ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാല്‍, പഞ്ചായത്ത് വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ശബ്‌ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശിവദാസന്‍ നായര്‍, ടി.പി മാധവന്‍, […]

Read More
 താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം നിയനമെന്ന് സുപ്രീംകോടതി

താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം നിയനമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം നിയനമെന്ന് അനുശാസിക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയിലെ മുന്‍ഗണനാ ക്രമമനുസരിച്ച് ചാന്‍സലര്‍ നിയമനം നടത്തണമെന്നും മുന്‍ഗണനാ ക്രമത്തില്‍ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സിലര്‍ അക്കാര്യം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. അനുയോജ്യരല്ലാത്തവര്‍ ചുരുക്കപ്പട്ടികയിലുണ്ടെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാന്‍സിലറെ അറിയിക്കണം. എതിര്‍പ്പുള്ളവരുടെ വാദം കേട്ട ശേഷം […]

Read More
 ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു ടീമില്‍

ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു ടീമില്‍

ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിലനിര്‍ത്തി. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഉപനായകനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയമായത്. ഇക്കുറി ഐ.പി.എല്ലില്‍ ഒട്ടും ഫോമിലല്ലാതിരുന്ന റിങ്കു സിങ്ങിനും ടീമില്‍ ഇടം ലഭിച്ചു. ജെയ്‌സ്വാള്‍ അഞ്ചു റിസര്‍വ് താരങ്ങളില്‍ ഒരാളാണ്. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, […]

Read More
 സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി; മന്ത്രി എം ബി രാജേഷ്

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി; മന്ത്രി എം ബി രാജേഷ്

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി നേട്ടം കൈവരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിനെ മാതൃകയാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. 2021 ല്‍ പുല്ലമ്പാറയെ രാജ്യത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. 83 ലക്ഷത്തില്‍ അധികം കുടുംബത്തെ കണ്ടെത്തിയാണ് സാക്ഷരതക്കായി കണ്ടെത്തിയത്. 90 വയസിന് മുകളില്‍ ഉള്ളവരേ പോലും സാക്ഷരത നേടുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും […]

Read More
 ‘ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും; ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും’: മന്ത്രി ജി ആര്‍ അനില്‍

‘ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും; ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും’: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് […]

Read More