മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജിനും കരണ്‍ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് സമന്‍സ് അയച്ച് അസം പൊലീസ്. ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസില്‍ ഹാജരാവാനാണ് ഇരുവര്‍ക്കുമുള്ള നിര്‍ദേശം. ഹാജരാവാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. എഫ്.ഐ.ആറില്‍ ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് വരദരാജനും കരര്‍ ഥാപ്പറിനും സമന്‍സ് അയച്ചതായി ‘ദി വയര്‍’ വാര്‍ത്താ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 35(3), 152, 196, 197 വകുപ്പുകളും ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

Read More
 പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; ബിസിനസിലെ വൈര്യാഗം മൂലമെന്ന് ആരോപണം

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; ബിസിനസിലെ വൈര്യാഗം മൂലമെന്ന് ആരോപണം

പാലക്കാട്: പുലാപറ്റയില്‍ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. ഉമ്മനഴി സ്വദേശിയായ ഐസക് വര്‍ഗീസിന്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് ഐസക് വര്‍ഗീസിന്റെ ആരോപണം. ഇത് മൂന്നാം തവണയാണ് തനിക്ക് നേരെ ആക്രമണം നടത്തുന്നതെന്നും ഐസക് വര്‍ഗീസ് ആരോപിച്ചു. വീട്ടിലെ ചെടികള്‍ കരിഞ്ഞുനില്‍ക്കുന്നത് കണ്ടാണ് ആസിഡ് ബോംബാണ് എറിഞ്ഞതെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ആസിഡ് വീണ് ചുമരും കേടുവന്നിട്ടുണ്ട്. ഈ മാസം 13നാണ് ആക്രമണം […]

Read More
 തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനും; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനും; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണങ്ങള്‍ക്കും ചരിത്രപരമായ നേതൃത്വം കൊടുക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സഖാവ് പി കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: ഇന്ന് സഖാവ് പി […]

Read More
 ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 28നായിരുന്നു […]

Read More
 വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, ബാലാവകാശ കമ്മീഷന്‍ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കും

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, ബാലാവകാശ കമ്മീഷന്‍ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കും

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ […]

Read More
 യുക്രെയ്ന്‍ സമാധാന കരാറില്‍ തീരുമാനമായില്ല; പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച അവസാനിച്ചു; യുക്രെയ്ൻ ത്രികക്ഷി സമ്മേളനത്തിന് തീരുമാനം

യുക്രെയ്ന്‍ സമാധാന കരാറില്‍ തീരുമാനമായില്ല; പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച അവസാനിച്ചു; യുക്രെയ്ൻ ത്രികക്ഷി സമ്മേളനത്തിന് തീരുമാനം

കീവ്: യുക്രെയ്ന്‍ സമാധാനകരാറില്‍ തീരുമാനമായില്ല. പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച അവസാനിച്ചു. അമേരിക്ക- റഷ്യ- യുക്രെയ്ന്‍ ത്രികക്ഷിചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത പ്രവിശ്യകള്‍ വിട്ടുകൊടുക്കുന്നതില്‍ ഉള്‍പ്പെടെ തീരുമാനം ത്രികക്ഷി ചര്‍ച്ചയില്‍ ഉണ്ടായേക്കും. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡോണള്‍ഡ് ട്രംപിനെ അറിയിച്ചെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ഉടന്‍ അവസരം ഒരുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെ ട്രംപ് പുടിനെ വിളിച്ച് 40 മിനിറ്റോളം സംസാരിച്ചെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. സെലന്‍സ്‌കി-പുടിന്‍ കൂടിക്കാഴ്ച രണ്ടാഴ്ചക്കകം […]

Read More
 വിരമിച്ച അംഗനവാടി ജീവനക്കാര്‍ കുന്ദമംഗലം ഐ. സി. ഡി. എസ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണാ സമരം നടത്തി

വിരമിച്ച അംഗനവാടി ജീവനക്കാര്‍ കുന്ദമംഗലം ഐ. സി. ഡി. എസ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണാ സമരം നടത്തി

കുന്ദമംഗലം: വിരമിച്ച അംഗനവാടി ജീവനക്കാര്‍ കുന്ദമംഗലം ഐ. സി. ഡി. എസ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. അംഗനവാടി വര്‍ക്കര്‍ക്ക് ഏഴായിരം രൂപയും, ഹെല്‍പ്പര്‍ക്ക് അയ്യായിരം രൂപയും പെന്‍ഷന്‍ അനുവദിക്കുക. സുപ്രീം കോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റി ആനൂകൂല്യങ്ങളും, മുടങ്ങിപ്പോയ ഉത്സവബത്തയും അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.അംഗനവാടി എംപ്ലോയിസ് & റിട്ടയറീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാരദ ടീച്ചര്‍ അദ്ധ്യക്ഷം […]

Read More
 പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: കുത്തന്നൂരില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായി. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.

Read More
 മഹാത്മാ കുടുംബ സംഗമവും പാലോറമ്മല്‍ ജിഫിരി അനുസ്മരണവും നടന്നു

മഹാത്മാ കുടുംബ സംഗമവും പാലോറമ്മല്‍ ജിഫിരി അനുസ്മരണവും നടന്നു

മഹാത്മാ കുടുംബ സംഗമവും പാലോറ മ്മല്‍ ജിഫിരി അനുസ്മരണവും നടന്നു.പിലാശ്ശേരി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി എന്‍ സുബ്രഹ്‌മണ്യന്‍ ഉല്‍ഘാടനം ചെയ്തു. എം ധനീഷ് ലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം വേണുഗോപാലന്‍ നായര്‍, സി വി സംജിത്, കെ സി ഗോ അലന്‍, എംകെ രാജീവ്, എന്‍ എം ഷംസുദ്ധീന്‍, പി. ഷൗക്കത്തലി, പി ഷംസുദ്ധീന്‍, കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Read More
 പൂജപ്പുരയിലെ ജയില്‍ ക്യാന്റീനില്‍ മോഷണം;നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം

പൂജപ്പുരയിലെ ജയില്‍ ക്യാന്റീനില്‍ മോഷണം;നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം

തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ക്യാന്റീനില്‍ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് മോഷണം നടന്നത്. പിന്നില്‍ തടവുകാരായ മുന്‍ ജീവനക്കാരനാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത്. കഫറ്റീരിയയിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More