വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചെന്നും പിടിഎ പ്രസിഡന്റ് എം മാധവന്‍ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ സ്‌കൂളിലേക്ക് പ്രതിഷേധ […]

Read More
 പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകര്‍ന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച […]

Read More
 കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

കോതമംഗലം: കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റമീസിന്റെ ഒളിവില്‍ പോയ മാതാപിതാക്കള്‍ പൊലീസ് പിടിയില്‍. പിതാവ് റെഹീം, മാതാവ് ശെരീഫ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ സേലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത് . ഇന്ന് തന്നെ ചോദ്യം ചെയ്യലിനായി കോതമംഗലത്ത് എത്തിക്കുമെന്ന് കരുതുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പ്രതി ചേര്‍ത്തത്. ആത്മഹത്യാ […]

Read More
 നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മരട് (കൊച്ചി): മരടില്‍ താമസിക്കുന്ന നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മരട് സ്വദേശി സെബാസ്റ്റ്യന്‍ (53) ആണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ അടുത്ത് വിളിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് റോഡിലൂടെ പോയ ആളാണ് കാണുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസിനെ വിളിച്ചു വരുത്തി കൈമാറി.

Read More
 ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

ബിലാസ്പുര്‍: ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. മൂന്നു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ബിജാപൂര്‍ ജില്ലയിലെ നാഷനല്‍ പാര്‍ക്ക് ഏരിയയിലാണ് ഐ.ഇ.ഡി സ്‌ഫോടനം നടന്നത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ ജവാനായ ദിനേശ് നാഗ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനില്‍ രണ്ട് നക്‌സലൈറ്റുകളെ വധിച്ചിരുന്നു. നക്‌സല്‍വാദി കമാന്‍ഡര്‍മാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാന്‍പൂര്‍- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് […]

Read More
 പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലെ വിവരങ്ങള്‍ ചോര്‍ന്നു; താല്‍കാലിക ജീവനക്കാരനെ സംശയം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലെ വിവരങ്ങള്‍ ചോര്‍ന്നു; താല്‍കാലിക ജീവനക്കാരനെ സംശയം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി. എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയതായാണ് പ്രാഥമിക വിവരം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ക്ഷേത്ര സുരക്ഷയെയും ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. ക്ഷേത്രത്തിന്റെ കംപ്യൂട്ടിങ് […]

Read More
 ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉള്‍പ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാര്‍ നോക്കിനില്‍ക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ […]

Read More
 വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് പരാതി

വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി:ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍. റാപ്പര്‍ വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്റെ […]

Read More
 കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. പുതിയപാലം ചുള്ളിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റാണ് അടര്‍ന്നു വീണത്. അങ്കണവാടിയില്‍ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുന്‍പായിരുന്നു സംഭവം. ടീച്ചര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികള്‍ ഇരിക്കുന്ന ഇടത്തുമെല്ലാം കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ വീണു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയെങ്കിലും ഈ പരാതിയൊന്നും അധികൃതര്‍ ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ആരോപണം. കോഴിക്കോട് കോര്‍പറേഷനിലെ 35- ാം വാര്‍ഡിലാണ് അങ്കണവാടി […]

Read More
 സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വരും ദിവസങ്ങളിലും മഴ തുടരും. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]

Read More