കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കുന്ദമംഗലം: സപ്ലൈക്കോ സബ്സിഡി നിര്‍ത്തലാകിയ പിണറായി സര്‍ക്കാരിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്രത്തത്തില്‍ കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. മൊഴ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം ബാബുമോന്‍, ഒ ഉസ്സൈന്‍, സി പി ശിഹാബ്, ശിഹാബ് റഹ്‌മാന്‍, ഇ കെ ഹംസ ഹാജി, ഷമീന വെള്ളറക്കാട്ട്, കെ കെ ഷമീല്‍, കെ കെ സി നൗഷാദ്, പി മമ്മിക്കോയ, കെ മൊയ്തീന്‍ എന്‍ […]

Read More
 എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

കുന്ദമംഗലം :എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി നടത്തുന്ന ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനമുന്നേറ്റ യാത്ര’യുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മറ്റി വാഹനജാഥ നടത്തി. കാരന്തൂരില്‍ നിന്നാരംഭിച്ച് ഒളവണ്ണ കമ്പിളിപ്പറമ്പില്‍ സമാപിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ ജാഥ ക്യാപ്റ്റനും എസ് ഡി പി ഐ ജില്ല സെക്രട്ടറിയുമായ റഹ്‌മത്ത് നെല്ലൂളിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ പി റഷീദ്, ജാഥ ഡയറക്ടര്‍ സുലൈഖ മാവൂര്‍, കോര്‍ഡിനേറ്റര്‍ ഹനീഫ […]

Read More
 പുല്‍പ്പള്ളിയില്‍ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

പുല്‍പ്പള്ളിയില്‍ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം ഉണ്ടായി. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ ഷാജിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഹൃദയാഘാതത്തിന് കാരണം. കാട്ടുനീതി നാട്ടില്‍ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്.

Read More
 കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് അടിയന്തര സഹായം 11 ലക്ഷം; 40 ലക്ഷം നല്‍കാന്‍ ശുപാര്‍ശ; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് അടിയന്തര സഹായം 11 ലക്ഷം; 40 ലക്ഷം നല്‍കാന്‍ ശുപാര്‍ശ; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് അടിയന്തരമായി പതിനൊന്ന് ലക്ഷം രൂപ സഹായം നല്‍കുമെന്ന് സര്‍വകക്ഷി യോഗം. 40 ലക്ഷം രൂപകൂടി ധനസഹായമായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പോളിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ പഠനം, പോളിന്റെ കടബാധ്യത ഏറ്റൈടുക്കാനും തീരുമാനമായി. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോത്തിലാണ് തീരുമാനം. അതേസമയം, വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനും ജനപ്രതിനിധികള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞതോടെ ലാത്തിവീശി. […]

Read More
 പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; ജനപ്രതിനിധികള്‍ക്ക് നേരെ കുപ്പിയെറിഞ്ഞ് പ്രതിഷേധക്കാര്‍

പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; ജനപ്രതിനിധികള്‍ക്ക് നേരെ കുപ്പിയെറിഞ്ഞ് പ്രതിഷേധക്കാര്‍

വയനാട്: പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞു. പ്രതിഷേധം കനത്തതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ […]

Read More
 കുടുംബവഴക്ക്; ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്തു; ഭര്‍ത്താവ് പിടിയില്‍

കുടുംബവഴക്ക്; ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്തു; ഭര്‍ത്താവ് പിടിയില്‍

പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയില്‍ ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഗൗതം ഗുചൈത് എന്നയാളാണ് പിടിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യ ഫൂല്‍റാണി ഗുചൈത്തിനെ കൊലപ്പെടുത്തിയത്. തല അറുത്തെടുത്ത ശേഷം ഭര്‍ത്താവ് അരിവാളും പിടിച്ച് വീടിന് പുറത്തിറങ്ങി. വീടിനടുത്തുള്ള ചായക്കടയിലെത്തി ഇയാള്‍ അവിടുത്തെ ബഞ്ചിലിരിക്കുകയും ഭാര്യയുടെ തല അരികില്‍ സൂക്ഷിക്കുകയും ചെയ്തു.ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ ഇയാള്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ […]

Read More
 വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു/തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു തിരിച്ചടി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന. ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. […]

Read More
 മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

എറണാകുളം: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. വനംവകുപ്പ് കിണറിടിച്ച് ആനക്കുട്ടിക്ക് വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂര്‍ ഇല്ലിത്തോട്ടിലില്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയാന വീണത് . കിണറിന് സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയിരുന്നു. പിന്നീട് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തിയതിന് ശേഷമാണ് വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

Read More
 കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. ആദായ നികുതി തീര്‍പ്പുമായി ബന്ധപ്പെട്ട നിയമതര്‍ക്കത്തിനിടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരിച്ചിരുന്നു. ഇലക്ടല്‍ ബോണ്ട് കേസില്‍ ബിജെപി പരമോന്നത കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയ അന്ന് വൈകിട്ട് തന്നെയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിച്ചത്. 2018 2019ലെ ആദായ നികുതി തീര്‍പ്പിന്റെ ഭാഗമായി 210 കോടി അടയ്ക്കാന്‍ ആദാനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍നടപടിയെന്ന് […]

Read More
 എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വൈത്തിരി: വൈത്തിരിയില്‍നിന്നും എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ജയശ്രീ കോളേജ് പ്രിന്‍സിപ്പല്‍ ജയരാജ് (49) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈത്തിരി പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

Read More