രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ നടപടിയുണ്ടാകും; മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ നടപടിയുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ രീതി ആണ്. എത്രനാള്‍ രാഹുലിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങള്‍ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് […]

Read More
 ക്രിക്കറ്റ് ബാറ്റില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റില്‍

ക്രിക്കറ്റ് ബാറ്റില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെ ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉല്‍ ഹഖ് എന്നയാളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. വിവേക് എക്സ്പ്രസില്‍ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാള്‍ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു. റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു. ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്‍പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പൊലീസിനോട് സംസാരിച്ചത്.

Read More
 ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്‌നം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഭൂമി പതിച്ച് കിട്ടിയവരില്‍ പലരുടേയും നിര്‍മ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താന്‍ […]

Read More
 ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍

ചെന്നൈ: ഒരുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഐപിഎല്‍ കരിയറിന് വിരാമമിട്ട് സ്പിന്നര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്സിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ ഇത്തവണ പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ നിന്നും കളമൊഴിഞ്ഞെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കുമെന്ന് താരം സൂചന നല്‍കി. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞുകൊണ്ട് എക്സിലൂടെയാണ് 38 കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2009ല്‍ ചെന്നൈ സൂപ്പര്‍ […]

Read More
 ആശമാര്‍ക്ക് ആശ്വാസം; ഓണറേറിയം കൂട്ടാന്‍ ശിപാര്‍ശ

ആശമാര്‍ക്ക് ആശ്വാസം; ഓണറേറിയം കൂട്ടാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശിപാര്‍ശ. ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കാനും വിരമിക്കല്‍ ആനുകൂല്യം കൂട്ടാനും ശിപാര്‍ശയുണ്ട്. പ്രശ്നങ്ങള്‍ പഠിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ടിലാണ് ശിപാര്‍ശയുള്ളത്. സമിതി ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ആം ദിവസത്തിലേക്കെത്തി. അതേസമയം, ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ ഉണ്ടെങ്കില്‍ നല്ലതാണെന്നും എന്നാല്‍ നീതി പൂര്‍ണമായ വര്‍ധനവ് വേണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. സമരത്തിന്റെ 53ാം […]

Read More
 ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; പ്രതികളായ അഞ്ചു പൊലീസുകാരെയും വെറുതെവിട്ടു ഹൈക്കോടതി

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; പ്രതികളായ അഞ്ചു പൊലീസുകാരെയും വെറുതെവിട്ടു ഹൈക്കോടതി

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് ഹൈക്കോടതി വിലയിരുത്തല്‍. 2005 സെപ്തംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ വെച്ച് കൊല്ലപ്പെട്ടത്.മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് […]

Read More
 എ ഐ ക്യാമറയ്‌ക്കെതിരായ ആരോപണം: വി ഡി സതീശന് തിരിച്ചടി, പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

എ ഐ ക്യാമറയ്‌ക്കെതിരായ ആരോപണം: വി ഡി സതീശന് തിരിച്ചടി, പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎല്‍എയും നല്‍കിയ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിക്കുകയായിരുന്നു. തെളിവില്ലെന്ന് കോടതി പറഞ്ഞു. യാതൊരു തെളിവും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. കരാറില്‍ കോടതി ഇടപെടുന്നില്ല എന്നും അറിയിച്ചു.

Read More
 ബലാത്സംഗക്കേസ്: റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ വേടന്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നല്‍കിയത്.

Read More
 ഓണാഘോഷത്തിനെതിരായ വര്‍ഗീയ പരാമര്‍ശം; അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്

ഓണാഘോഷത്തിനെതിരായ വര്‍ഗീയ പരാമര്‍ശം; അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്

സ്‌കൂളിലെ ഓണാഘോഷത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അധ്യാപകയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി സ്‌കൂള്‍ മാനേജ്മെന്റ്. പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയാണ്ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചത്. സംഭവം പുറത്തു വന്നതോടെ അധ്യാപികയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓണാഘോഷം ഇരുപത്തിയെട്ടാം തീയതി തന്നെ നടത്തുമെന്ന് […]

Read More
 നിമിഷ പ്രിയയുടെ മോചനം; ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍

നിമിഷ പ്രിയയുടെ മോചനം; ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍

ദുബൈ: നിമിഷ പ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍. യുഎഇയിലും ഖത്തറിലും ചര്‍ച്ചകള്‍ നടന്നതായും അടുത്ത ദിവസങ്ങളില്‍ തന്നെ പോസിറ്റീവായ വിവരം കേള്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തില്‍ ഇടപെടുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. യെമനില്‍ ബന്ധമുള്ള പ്രവാസി വ്യവസായികള്‍ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധരി ച്ച ഇടതുപക്ഷക്കാര്‍ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചാണ്ടി ഉമ്മന്‍ […]

Read More