പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്

പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്

പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാ​ഗക്കാർ എഴുന്നെള്ളിപ്പ് ആരംഭിച്ചത്.മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു. ആനകൾ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ […]

Read More
 തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കും;സമസ്ത

തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കും;സമസ്ത

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത. ജുമുഅ നമസ്കാരത്തിന്‍റെ പേരില്‍ വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടുനില്‍ക്കാതിരിക്കാനാണ് സമസ്തയുടെ ഇടപെടല്‍.ജുമുഅ നമസ്കാരം നടക്കുന്ന വെളളിയാഴ്ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇ.കെ വിഭാഗം […]

Read More
 നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി

നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി പറയുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പലരും ധരിച്ചിട്ടുള്ളത്. പക്ഷേ അടുത്തകാലത്തായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ തരംതാഴ്ന്ന നിലയിലാണെന്നും വസ്തുതാ വിരുദ്ധമായതാണെന്നും കേരളത്തിന് ബോധ്യമായി വരികയാണ് -മുഖ്യമന്ത്രി പറഞ്ഞു. സതീശനെ പോലൊരാള്‍ പച്ചക്കള്ളം പറയുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കാരണം പ്രതിപക്ഷ നേതാവല്ലേ, കള്ളം നാടിന് മുമ്പാകെ പറയുമോ? […]

Read More
 കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി; അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി; അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി. അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു. ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡന്റുമാണ് അറക്കല്‍ ബാലകൃഷ്ണപിള്ള. ജോസഫ് ഗ്രൂപ്പില്‍ നടക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ എന്ന് അറക്കല്‍ ബാലകൃഷ്ണപിള്ള. നടക്കുന്നത് മോന്‍സ് ജോസഫിന്റെ ഏകാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.

Read More
 മഞ്ഞുമ്മല്‍ ബോയ്‌സ് ഒ.ടി.ടിയിലെത്തുന്നു

മഞ്ഞുമ്മല്‍ ബോയ്‌സ് ഒ.ടി.ടിയിലെത്തുന്നു

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ഒ ടി ടിയിലെത്തുന്നു. ആഗോള ബോക്‌സോഫീസില്‍ 200 കോടി നേടിയാണ് ചിത്രം നേടിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. മെയ് മൂന്നിനാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ട്രെയിലര്‍ ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്. ജാന്‍- എ- മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22 നാണ് തിയറ്ററുകളില്‍ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര […]

Read More
 സുഗന്ധഗിരി മരംമുറി: ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ

സുഗന്ധഗിരി മരംമുറി: ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ

സുഗന്ധഗിരി മരംമുറിയിൽ സൌത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകൾക്കം റദ്ദാക്കി സസ്പെൻഡ് ചെയ്തതിലാണ് അടിമുടി ദുരൂഹത. ചട്ടങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് വനംവകുപ്പിനുള്ളിലെ വിമർശനം. ബുധനാഴ്ച പുലർച്ചെ 12.19നാണ് സൌത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി മരംമുറിയിൽ വിശദീകരണം തേടിയുള്ള കത്ത് തയ്യാറാക്കിയത്. വനംവിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ അടിസ്ഥാമാക്കിയായിരുന്നു നടപടി. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകിയത്. […]

Read More
 സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; മോഷ്ടാവ് വന്നത് വീടിന്റെ അടുക്കള വഴി

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; മോഷ്ടാവ് വന്നത് വീടിന്റെ അടുക്കള വഴി

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. മോഷ്ടാവ് വീടിന്റെ അടുക്കള വഴിയാണ് അകത്തു കയറിയത്. രാത്രി 1.30നു ശേഷമാണ് സംഭവം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More
 ‘​ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യം’: പിണറായി സർക്കാരിന് എതിരെ പ്രധാനമന്ത്രി

‘​ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യം’: പിണറായി സർക്കാരിന് എതിരെ പ്രധാനമന്ത്രി

​ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി. ശത്രുരാജ്യങ്ങൾ പോലും നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകും. ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവഹേളനത്തെക്കുറിച്ച് ​ഗവർണർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സർക്കാർ പിടിച്ചുവെയ്ക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാൽ എന്താകും അവസ്ഥയെന്നും പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി ചോദിച്ചു. തമിഴ്നാട്ടിലെ ​ഗവർണറുടെ വസതിക്ക് മുന്നിൽ പെട്രോൾ ബോംബ് ആക്രമണം […]

Read More
 അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും; നിര്‍മല സീതാരാമന്‍

അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഫെബ്രുവരിയില്‍ സുപ്രിംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയിരുന്നു. പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. 2024 ലെ തെരഞ്ഞെടുപ്പില്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ വലിയ ചര്‍ച്ചയാകും. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഴിമതിക്കാരാണെന്നും വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും സീതാരാമന്‍ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പുകളില്‍ 370 സീറ്റുകളാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ […]

Read More
 സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിന്‍ എഫ് ജൂസ (17)യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നു രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ മെല്‍ബിനെ കടലില്‍ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്‍ബിന്‍ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്‍ബിന്‍. പ്ലസ് 2 വിദ്യാര്‍ത്ഥിയാണ്.

Read More