“വോട്ട് ഫ്രം ഹോം”:കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്

“വോട്ട് ഫ്രം ഹോം”:കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്

കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കെ കമലാക്ഷി എന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം. കോൺഗ്രസ്‌ അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ എഴുപതാം ബൂത്തിലെ വോട്ടിങ്ങിൽ കമ്മീഷന് പരാതി നൽകി.

Read More
 കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകും; ലോക്പോൾ സർവേ

കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകും; ലോക്പോൾ സർവേ

കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം.ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു.ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികൾ താഴേത്തട്ടിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം.ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു.കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.തെലങ്കാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകും.17-ൽ 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിന് കിട്ടും.ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കിൽ […]

Read More
 ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 21, 22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രില്‍ പത്തിന് മസ്‌ക് എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ ടെസ്‌ല 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More
 എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ; സർക്കാർ പണം നൽകുന്നില്ല

എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ; സർക്കാർ പണം നൽകുന്നില്ല

മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക. ഇതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 […]

Read More
 ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞു;സ്ത്രീ മരിച്ചു; ഏഴു പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞു;സ്ത്രീ മരിച്ചു; ഏഴു പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് സ്ത്രീ മരിക്കുകയും ഏഴു പേരെ കാണാതാകുകയും ചെയ്തു. കാണാതായവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 35കാരിയാണ് മരിച്ചത്. ഛത്തീസ്ഗഢിലെ ഖര്‍സിയ മേഖലയില്‍ നിന്നുള്ള 50 ഓളം യാത്രക്കാര്‍ ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പഥര്‍സെനികുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 48 പേരെ രക്ഷപ്പെടുത്തിയതായും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സ്‌കൂബ ഡൈവര്‍മാര്‍ സ്ഥലത്തുണ്ട്. […]

Read More
 രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. ഇ.ഡിയും സി.ബി.ഐയും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ചുനീക്കാന്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ ഇടപെടുമെന്ന് മോദി വ്യക്തമാക്കി. […]

Read More
 വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറി; യുവാവ് വീട് കയറി ആക്രമിച്ചു; 5 പേര്‍ക്ക് വെട്ടേറ്റു

വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറി; യുവാവ് വീട് കയറി ആക്രമിച്ചു; 5 പേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: ചെന്നിത്തല കാരാഴ്മയില്‍ വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ഇന്നലെ രാത്രിയിലാണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ […]

Read More
 പകല്‍ വെളിച്ചത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ട്; വൈകിയത് നാല് മണിക്കൂര്‍; പ്രതിസന്ധിക്ക് കാരണം പൊലീസ് നടപടികളിലെ പ്രതിഷേധം

പകല്‍ വെളിച്ചത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ട്; വൈകിയത് നാല് മണിക്കൂര്‍; പ്രതിസന്ധിക്ക് കാരണം പൊലീസ് നടപടികളിലെ പ്രതിഷേധം

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെതന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം […]

Read More
 ലോക്സഭാ തെരഞ്ഞെടുപ്പ്:ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്

ലോക്സഭാ തെരഞ്ഞെടുപ്പ്:ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്. ബംഗാളിലും മണിപ്പൂരിലുംസംഘർഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ പൊതുവിൽ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 102 മണ്ഡലങ്ങളിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അൻപതിനടുത്തായി. എല്ലാ മണ്ഡലങ്ങളിലും പോളിംഗ് നടക്കുന്ന തമിഴ് നാട്ടിൽ ഉച്ചയ്ക്ക് 12 മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. […]

Read More
 തേക്കിൻകാട് മൈതാനം പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകുന്നു,ഗംഭീരമായി ഇലഞ്ഞിത്തറ മേളം;ഏവരും കുടമാറ്റത്തിനായി കാത്തിരിപ്പാണ്

തേക്കിൻകാട് മൈതാനം പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകുന്നു,ഗംഭീരമായി ഇലഞ്ഞിത്തറ മേളം;ഏവരും കുടമാറ്റത്തിനായി കാത്തിരിപ്പാണ്

പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകുകയാണ് തൃശൂരിലെ തേക്കിൻകാട് മൈതാനം. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തപ്പോള്‍ അത് പൂരാസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. തൃശ്ശൂര്‍ പൂരത്തിന്‍റെ നിറപകിട്ടാര്‍ന്ന കുടമാറ്റമാണ് ഇനി. ഇലഞ്ഞിത്തറ മേളത്തിനുശേഷം വൈകിട്ട് 5.30ഓടെയാണ് ഏവരും കാത്തിരിക്കുന്ന കുടമാറ്റം നടക്കുക. തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്.കുടമാറ്റം കാണുന്നതിനായി ഇതിനോടകം തന്നെ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുമ്പിലായും തൃശൂര്‍ റൗണ്ടിലും […]

Read More