ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എ വി സൈജുവിനെയാണ് എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ്. തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019ല്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ തന്നെ […]

Read More
 വോട്ട് ഫ്രം ഹോം നാളെ മുതൽ; വീട്ടിലെത്തിവയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വോട്ട് ശേഖരണം ബുധനാഴ്ച്ച മുതൽ

വോട്ട് ഫ്രം ഹോം നാളെ മുതൽ; വീട്ടിലെത്തിവയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വോട്ട് ശേഖരണം ബുധനാഴ്ച്ച മുതൽ

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള വയോജനങ്ങളുടെയും വീടുകൾ സന്ദർശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തി നാളെ (ഏപ്രിൽ 17) തുടങ്ങും. നാലോ അഞ്ചോ ദിവസങ്ങൾ നീളുന്ന വോട്ടു ശേഖരണത്തിൽ 7623 ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള 10872 പേരുടെയും വീടുകളാണ് ഉദ്യോഗസ്ഥർ സന്ദർശിക്കുക.

Read More
 സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവ

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവ

2023 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ, ദൊനുരു അനന്യ റെഡി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. […]

Read More
 മഴപെയ്തിട്ടൊന്നും ആശ്വാസമാകുന്നില്ല; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു

മഴപെയ്തിട്ടൊന്നും ആശ്വാസമാകുന്നില്ല; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴികെ മുഴുവൻ ജില്ലകളിലും മുന്നറിയിപ്പുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ താപനില 40 ഡിഗ്രി വരെ ഉയരും. എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 38 വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട് ജില്ലകളിൽ 37 വരെയും ചൂട് കൂടും എന്നാണ് മുന്നറിയിപ്പ്.2024 ഏപ്രിൽ 16, 17 തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 […]

Read More
 അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ;വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ;വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട […]

Read More
 റോഡ് നന്നാക്കുമെന്നുള്ള വാഗ്ദാനം പാഴ് വാക്കായി,  വോട്ട് ചോദിച്ച് ഇത്തവണ ആരും വരേണ്ട;  പ്രതിഷേധമറിയിച്ച് കട്ടപ്പനക്കാർ

റോഡ് നന്നാക്കുമെന്നുള്ള വാഗ്ദാനം പാഴ് വാക്കായി, വോട്ട് ചോദിച്ച് ഇത്തവണ ആരും വരേണ്ട; പ്രതിഷേധമറിയിച്ച് കട്ടപ്പനക്കാർ

ഇടുക്കി കട്ടപ്പനക്കടുത്തുള്ള ഇരുപതേക്കർ -തൊവരയാർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനാൽ യാത്ര ദുഷക്കരമായിരിക്കുകയാണ്. റോഡ് നന്നാക്കുമെന്നുള്ള വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ചോദിച്ച് ഇത്തവണ ആരും വരേണ്ടെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാർ. റോഡ് നന്നാക്കാമെന്ന് പറഞ്ഞ് വാഗ്ദാനം നൽകി പറ്റിച്ചു, ഇനി നോഡ് നന്നാക്കാതെ വോട്ടും ചോദിച്ച് ഈ വഴി വരേണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്.കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷമായി. നടുവൊടിയുന്ന യാത്ര ചെയ്ത് മടുത്തതോടെയാണ് […]

Read More
 മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു;പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു;പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ ഗ്ലാസുകളും പൊട്ടിച്ചു.വനവകുപ്പ് സംഘം പ്രദേശത്ത് എത്തി. ആനയെ തുരത്തനുള്ള നടപടികൾ ആരംഭിച്ചുവെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ അറിയിച്ചു. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദ സഞ്ചാരികൾ മൂന്നാറിൽ എത്തുന്നുണ്ട്. ആനയെ തുരത്താൻ വേണ്ട നടപടി […]

Read More
 ശ്രീന​ഗറിലെ ഝലം നദിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു ; 4 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ശ്രീന​ഗറിലെ ഝലം നദിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു ; 4 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ശ്രീന​ഗറിലെ ഝലം നദിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 4 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവരിലേറെയും കുട്ടികളായിരുന്നു. കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. മേന്ദറിൽ മിന്നൽ പ്രളയം ഉണ്ടായതിനെ തുടർന്ന് നിരവധി […]

Read More
 നടിയെ ആക്രമിച്ച കേസ്; സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി

നടിയെ ആക്രമിച്ച കേസ്; സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ തിരിച്ച് ചോദിച്ചു.ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് […]

Read More
 ‘തനിക്ക് കള്ളം പറയുന്ന ശീലമില്ല’:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങക്ക് പ്രതികരണവുമായി മുഖ്യമന്ത്രി

‘തനിക്ക് കള്ളം പറയുന്ന ശീലമില്ല’:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങക്ക് പ്രതികരണവുമായി മുഖ്യമന്ത്രി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പായത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിൽ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പയെടുത്തവര്‍ തിരിച്ച് നൽകി. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാരാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്ന് പറഞ്ഞാണ് കരുവന്നൂര്‍ വിവാദത്തിലെ മുഖ്യമന്ത്രിയുടെ […]

Read More