ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി സുരക്ഷിതയാണ്;കുടുംബവുമായി സംസാരിച്ചെന്ന് പിതാവ്
കുടുംബവുമായി സംസാരിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ആൻ ടെസ. പിതാവ് ബിജു എബ്രഹാം പ്രതികരിച്ചു.സുരക്ഷിതയെന്ന് ആൻ ടെസ അറിയിച്ചതായി പിതാവ് അറിയിച്ചു. കപ്പലിൽ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണ്. ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ല. ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ ടെസ പറഞ്ഞു.കോഴിക്കോട് സ്വദേശി ശ്യാം നാഥും കുടുംബവുമായി സംസാരിച്ചതായി കുടുംബം അറിയിച്ചു.
Read More