എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം

എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ജില്ലാ ജഡ്ജിയായി എം പി ഷൈജലിന് സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സബ് ജഡ്ജ്/ കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് ഇദ്ദേഹം.ഷൈജല്‍ കോഴിക്കോട് ഗവ. ലോകോളജില്‍നിന്ന് മൂന്നാം സ്ഥാനത്തോടെ നിയമ ബിരുദം നേടി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം സ്ഥാനത്തോടെ എല്‍.എല്‍എം. കോളജ് അധ്യാപനത്തിന് യു.ജി.സി നടത്തിയ നെറ്റ് യോഗ്യതയും കരസ്ഥമാക്കി. 2001 മുതല്‍ ന്യായാധിപനാകുന്നത് വരെ കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്നു.2005 മുതല്‍ 2007 വരെ വിവിധ സമയങ്ങളിലായി […]

Read More
 പി.കെ. കുഞ്ഞനന്തനെ ജയിലില്‍ ഒരു വി ഐ പി സന്ദര്‍ശിച്ചു; കെ.എം. ഷാജി

പി.കെ. കുഞ്ഞനന്തനെ ജയിലില്‍ ഒരു വി ഐ പി സന്ദര്‍ശിച്ചു; കെ.എം. ഷാജി

കോഴിക്കോട് : പി.കെ. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് ആഴ്ചക്ക് മുന്‍പ് ജയിലില്‍ ഒരു വി.വി..ഐപി സന്ദര്‍ശനം നടത്തിയെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കെ.എം. ഷാജിയുടെ വിമര്‍ശനം. സി.പിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികള്‍ ആത്മഹത്യ ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്നും കെ.എം. ഷാജി ആരോപിച്ചു. കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്ന ഭയന്നാല്‍, കൊന്നവരെ കൊല്ലുന്ന രീതിയാണ് സി.പി.എമ്മിന്റേതെന്നും ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ പറ്റുന്ന ഏക കണ്ണിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷാജി നേരത്തെയും […]

Read More
 ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Read More
 അടിമാലിയിലെ വയോധികയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

അടിമാലിയിലെ വയോധികയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി അടിമാലിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

Read More
 ‘എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’; പ്രധാനമന്ത്രി

‘എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയവും സന്തോഷവും ആരോഗ്യവുമുള്ള മികച്ച വര്‍ഷമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം വിഷു ആശംസകള്‍ നേര്‍ന്നത്. വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പ്.

Read More
 സംഘര്‍ഷം; ജാഗ്രത വേണം; ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നല്‍കി

സംഘര്‍ഷം; ജാഗ്രത വേണം; ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നല്‍കി

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്. എംബസി പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ പൗരന്‍മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള ആപ്ലിക്കേഷന്‍ ഫോം നല്‍കി. സംഘര്‍ഷം തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതായി വ്യക്തമാക്കി ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം തുടങ്ങിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തിയത്. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More
 അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണു; ഏഴ് വയസുകാരി മരിച്ചു

അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണു; ഏഴ് വയസുകാരി മരിച്ചു

ആലപ്പുഴ: ഏഴ് വയസുകാരി തോട്ടില്‍ വീണു മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീര്‍ത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More
 യുവതിയെ തീകൊളുത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സ്‌കൂട്ടറും കത്തിയ നിലയില്‍; സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

യുവതിയെ തീകൊളുത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സ്‌കൂട്ടറും കത്തിയ നിലയില്‍; സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം ആണ് കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രവിയയുടെ സുഹൃത്ത് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് സംഭവം. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് […]

Read More
 പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച; വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ സ്വര്‍ണം നഷ്ടമായി

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച; വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ സ്വര്‍ണം നഷ്ടമായി

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്. ഉടന്‍ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ […]

Read More
 സല്‍മാന്‍ഖാന്റെ വീടിനുനേരെ അജ്ഞാതാര്‍ വെടിവെച്ചു; വെടിയുതിര്‍ത്തത് ബൈക്കില്‍ എത്തിയ രണ്ടു പേര്‍

സല്‍മാന്‍ഖാന്റെ വീടിനുനേരെ അജ്ഞാതാര്‍ വെടിവെച്ചു; വെടിയുതിര്‍ത്തത് ബൈക്കില്‍ എത്തിയ രണ്ടു പേര്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ ഫ്‌ലാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതാര്‍ വെടിവെച്ചു. ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തത്. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രതികള്‍ക്കായി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായാണ് അധികൃതര്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളഞ്ഞു.

Read More