ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷം; 35 ലേറെ പേര്‍ മരിച്ചു

ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷം; 35 ലേറെ പേര്‍ മരിച്ചു

ശ്രിനഗര്‍ : ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 35 ലധികം പേര്‍ മരിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു. കഴിഞ്ഞ ദിവസമാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ […]

Read More
 ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നല്‍കിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്‍കി. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും […]

Read More
 സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ ആലോചന

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. അടുത്ത മാസം 11 നാണ് യോഗം. ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും മുന്‍കൂട്ടി അറിയിക്കാനുള്ള ഒരു ഇമെയില്‍ […]

Read More
 കോഴിക്കോട് ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; തെളിവായത് ഉപേക്ഷിച്ച വസ്ത്രം: പ്രതി പിടിയില്‍

കോഴിക്കോട് ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; തെളിവായത് ഉപേക്ഷിച്ച വസ്ത്രം: പ്രതി പിടിയില്‍

കോഴിക്കോട് സ്വകാര്യ ക്ലിനിക്കില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍.പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് പ്രതി, ക്ലിനിക്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 06.30 നാണ് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ക്ലിനിക്ക് തുറന്ന ഉടന്‍, പ്രതി അതിക്രമിച്ച് കയറി ഉപദ്രിക്കുകയായിരുന്നു.ജീവനക്കാരി ചെറുത്ത് നിന്ന് ബഹളം വച്ചതോടെ സമീപത്തെ ഹോട്ടല്‍ ജീവനക്കാര്‍ ഓടിയെത്തി. എന്നാല്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരി നല്‍കിയ പരാതിയില്‍ […]

Read More
 അച്ചന്‍കോവില്‍ ആറ്റില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍

അച്ചന്‍കോവില്‍ ആറ്റില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്‌സല്‍ അജി എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സല്‍ അജി.

Read More
 മുതിര്‍ന്ന സിപിഐഎം നേതാവ് എം വിശ്വനാഥന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം വിശ്വനാഥന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് മരുതൂര്‍ പുലാശ്ശേരിക്കര താവളം വീട്ടില്‍ എം വിശ്വനാഥന്‍ (84) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 5ന് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 3 ന് പെരുന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1942ല്‍ നാഗലശ്ശേരി തമ്പിയത്ത് കണ്ടുണ്ണി നായരുടെയും മങ്ങാട്ട് ശ്രീദേവി അമ്മയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹകാരിയായി. 1959 ല്‍ വിമോചന സമരകാലത്ത് ചാത്തന്നൂര്‍ സ്‌കൂള്‍ അടക്കാന്‍ സമരക്കാര്‍ വന്നപ്പോള്‍ […]

Read More
 ക്ലിഫ് ഹൗസിന് മുന്നില്‍ ‘സിപിഎം കോഴിഫാം’ എന്ന പോസ്റ്റര്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ്

ക്ലിഫ് ഹൗസിന് മുന്നില്‍ ‘സിപിഎം കോഴിഫാം’ എന്ന പോസ്റ്റര്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ്

സിപിഎം കോഴിഫാം’ എന്ന ബാനര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് നടന്നത്. ഇന്ന് രാവിലെ പോസ്റ്റര്‍ പതിപ്പിച്ച ശേഷമായിരുന്നു മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ സംയുക്തമായാണ് പ്രതിഷേധിച്ചത്. ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം മുകേഷ്, ഗണേഷ് കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എ കെ […]

Read More
 അധികം കളിക്കരുത്;കേരളം ഞെട്ടുന്ന വാര്‍ത്ത വരും; സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി വിഡി സതീശന്‍

അധികം കളിക്കരുത്;കേരളം ഞെട്ടുന്ന വാര്‍ത്ത വരും; സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി വിഡി സതീശന്‍

കോഴിക്കോട്: സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് […]

Read More
 കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി നഗര്‍ നവീകരണത്തിന് 1 കോടി രൂപ അനുവദിച്ചു

കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി നഗര്‍ നവീകരണത്തിന് 1 കോടി രൂപ അനുവദിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എറാച്ചുടല നഗര്‍ നവീകരണ പ്രവൃത്തിക്ക് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ നഗര്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപറമ്പ് നഗര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മാളികത്തടം നഗര്‍ എന്നിവക്ക് നേരത്തെ 1 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇവയുടെ പ്രവൃത്തി നടന്നു വരികയാണ്. റോഡുകള്‍, വൈദ്യുതീകരണം, കുടിവെള്ളം, സാനിറ്റേഷന്‍, വീട് പുനരുദ്ധാരണം, കളിസ്ഥലം, ബയോഗ്യാസ് […]

Read More
 രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക താരാ ടോജോ അലക്‌സ്പ

രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക താരാ ടോജോ അലക്‌സ്പ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന് പിന്നാലെ ആരംഭിച്ച സോഷ്യല്‍ മീഡിയ യുദ്ധം അവസാനിപ്പിക്കാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ താരാ ടോജോ അലക്‌സ് രാഹുലിനെ രാവണനോട് ഉപമിച്ചു. എത്ര അലക്കി വെളുപ്പിച്ചാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണെന്ന് താരാ ടോജോ അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അറിയാം. അടിസ്ഥാനപരമായ സ്വഭാവദോഷം […]

Read More