അംബേദ്കര്‍ പരാമര്‍ശം; ഇന്‍ഡ്യയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

അംബേദ്കര്‍ പരാമര്‍ശം; ഇന്‍ഡ്യയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

ഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങി. ഇന്‍ഡ്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അംബേദ്കറെ അവവേളിച്ച അമിത്ഷാ രാജി വയ്ക്കണമെന്ന് ഇന്‍ഡ്യാ മുന്നണി എംപിമാര്‍ ആവശ്യപ്പെട്ടു. അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കെ.രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചപ്പോള്‍ അതിനെ ഒളിഞ്ഞും […]

Read More
 രഹസ്യമായി അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന്‍ കസ്റ്റഡിയില്‍; മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി

രഹസ്യമായി അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന്‍ കസ്റ്റഡിയില്‍; മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി

കൊച്ചി വെണ്ണലയില്‍ മകന്‍ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നാണ് മകന്റെ മൊഴി. മകന്‍ പ്രദീപ് പോലീസ് കസ്റ്റഡിയില്‍. 78-കാരി അല്ലിയുടെ മൃതദേഹമാണ് കുഴിച്ചിട്ടത്. മകന്‍ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികള്‍ പറയുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, […]

Read More
 ചിത്രപ്പകിട്ടുമായി മേളയുടെ ഏഴാം ദിനം; ഭ്രമയുഗം, ഫയർ, അവെർനോ എന്നിവയുടെ പ്രദർശനം ഇന്ന്

ചിത്രപ്പകിട്ടുമായി മേളയുടെ ഏഴാം ദിനം; ഭ്രമയുഗം, ഫയർ, അവെർനോ എന്നിവയുടെ പ്രദർശനം ഇന്ന്

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന്ച ലച്ചിത്രാസ്വാദകർക്കു വൈവിധ്യമാർന്ന ചിത്രങ്ങളുടെ ദൃശ്യവിരുന്ന്. രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’, ദീപ മേഹ്തയുടെ ‘ഫയർ’, മാർക്കോസ് ലോയ്സയുടെ ‘അവെർനോ’, അക്കിനേനി കുടുമ്പ റാവുവിന്റെ ‘ഒക്ക മാഞ്ചി പ്രേമ കഥ’ എന്നിവയുടെ മേളയിലെ ഏക പ്രദർശനം ഇന്നു നടക്കും. അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ ‘സെലിബ്രേറ്റിംഗ് ഷബാന’ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് ‘ഫയർ’. 1996ൽ ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷബാനയെ മികച്ച നടിക്കുള്ള സിൽവർ ഹ്യൂഗോ അവാർഡിനർഹയാക്കിയ ചിത്രം […]

Read More
 ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി. നിലവില്‍ 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. 79,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി. പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതാണ് പ്രധാനമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ […]

Read More
 നവീകിച്ച ഫോറസ്റ്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

നവീകിച്ച ഫോറസ്റ്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

നവീകിച്ച ഫോറസ്റ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ഉദ്ഘാടനം തിരുവനന്തപുരം വനം ആസ്ഥാനത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ വഹിച്ചു. ചടങ്ങില്‍ വനം മേധാവി ഗംഗാസിങ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്‍, ഡോ പി പുകഴേന്തി, ഡോ എല്‍ ചന്ദ്രശേഖര്‍, പ്രമോദ് ജി കൃഷ്ണന്‍, ജി ഫണീന്ദ്രകുമാര്‍, ഡോ ജെ ജസ്റ്റിന്‍മോഹന്‍, ഡോ സഞ്ജയന്‍ കുമാര്‍, ലൈബ്രേറിയന്‍ ശോഭന പി കെ, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Read More
 റിലീസിന് 33 വർഷങ്ങൾക്ക് ശേഷവും ആവേശം ചോരാതെ അമരം

റിലീസിന് 33 വർഷങ്ങൾക്ക് ശേഷവും ആവേശം ചോരാതെ അമരം

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ മലയാള ചലച്ചിത്രം ‘അമരം’ പ്രദർശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകൻ മധു അമ്പാട്ടാണ്. സിനിമയുടെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായി പ്രദർശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയിൽ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തിൽ അൻപത് വർഷം തികയ്ക്കുന്ന […]

Read More
 മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറു വയസുകാരന്‍

മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറു വയസുകാരന്‍

മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിന്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറ് വയസുകാരന്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയിലാണ് നിലവില്‍ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മുംബൈ ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. […]

Read More
 അന്തിമ വനനിയമ ഭേദഗതി പൊതുജനാഭിപ്രായം സ്വരൂപിച്ച് മാത്രം ; മന്ത്രി എ കെ ശശീന്ദ്രൻ

അന്തിമ വനനിയമ ഭേദഗതി പൊതുജനാഭിപ്രായം സ്വരൂപിച്ച് മാത്രം ; മന്ത്രി എ കെ ശശീന്ദ്രൻ

വന നിയമ ഭേദഗതി കരട് പ്രസിദ്ധീകരിച്ചത്പൊതുജന അഭിപ്രായ സ്വരൂപണത്തിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയ്യാറാക്കുകയുള്ളൂവെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് തയ്യാറാക്കിയ എട്ട് ഇ- ഗവേൺസ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണങ്ങൾ മൂലം മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ കുറഞ്ഞിട്ടുണ്ട്. പക്ഷേ ചില കേന്ദ്രങ്ങൾ ഇപ്പോഴും വനം വകുപ്പിനെതിരെ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ ഉണ്ടായ 37 മരണങ്ങളിൽ 16 ഉം പാമ്പുകടിയേറ്റുള്ള മരണങ്ങളാണ്. വനം […]

Read More
 ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍ഗാമിലെ കദര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാസേനക്ക് നേരെ ശക്തമായ വെടിവെപ്പാണ് ഭീകരര്‍ നടത്തിയത്. സുരക്ഷാസേന പ്രത്യാക്രമണം നടത്തി. ഡിസംബര്‍ മൂന്നിന് ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഗംഗാഗീര്‍, ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ […]

Read More
 ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് സർക്കാർ ജീവനക്കാർക്ക് സസ്‌പെൻഷൻ;കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണം

ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് സർക്കാർ ജീവനക്കാർക്ക് സസ്‌പെൻഷൻ;കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണം

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി. തട്ടിപ്പ് നടത്തിയ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ള ജീവനക്കാർക്കെതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദേശിച്ചു.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. അനധികൃതമായി കൈപ്പറ്റിയ […]

Read More