സർക്കാർ ഏകാധ്യാപിക സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു; പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം

സർക്കാർ ഏകാധ്യാപിക സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു; പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം

സർക്കാർ സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു. പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം. ഏകാധ്യാപിക വിദ്യാലയത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപിക ഇതുവരെ എത്താത്തതിനെ തുടര്‍ന്നാണ് സ്കൂളിൽ പ്രവേശനോത്സവം വൈകുന്നത്. 27 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് പ്രവേശനോത്സവം വൈകുന്നത്. രാവിലെ 9.30 ക്കാണ് തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളില്‍ പ്രവേശനോത്സവം നടക്കേണ്ടിയിരുന്നത്. രാവിലെ തന്നെ എത്തിയ കുരുന്നുകളും രക്ഷിതാക്കളും അധ്യാപികയെ കാത്തിരുന്നു മടുത്തു. ഉച്ചയോടെയാണ് അധ്യാപിക സ്കൂളില്‍ എത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങൾക്കായി വിദ്യാഭ്യാസ […]

Read More
 വടകരയില്‍ സുരക്ഷ ശക്തമാക്കി; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വൈകീട്ടു വരെ നിരോധനാജ്ഞ

വടകരയില്‍ സുരക്ഷ ശക്തമാക്കി; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വൈകീട്ടു വരെ നിരോധനാജ്ഞ

വടകര: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് […]

Read More
 വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ ഉടനിറങ്ങി രക്ഷപ്പെട്ടു

വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ ഉടനിറങ്ങി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം പ്രശാന്ത് നഗർ സ്വദേശി സുരേഷ് കുമാറിന്‍റെ ഫോർഡ് കാറിനാണ് വിഴിഞ്ഞം ചപ്പാത്തിന് സമീപത്തു വെച്ച് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘം പുറത്തിറങ്ങുകയായിരുന്നു. പൂവാർ ഭാഗത്ത് നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്നു കാർ. പുക കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തീപിടിത്തമുണ്ടായി. തൊട്ടടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ കെടുത്താൻ […]

Read More
 ഓഹരി വിപണി; റെക്കോര്‍ഡ് ഉയരത്തില്‍

ഓഹരി വിപണി; റെക്കോര്‍ഡ് ഉയരത്തില്‍

ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 3.55 ശതമാനം ഉയര്‍ന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയര്‍ന്ന് 23,338.70 എന്ന റെക്കോര്‍ഡിലേക്കെത്തി. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്യു ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു. വെള്ളിയാഴ്ച ക്ലോസ് […]

Read More
 തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല,എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണ്- ഇ പി ജയരാജൻ

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല,എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണ്- ഇ പി ജയരാജൻ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു.എക്സിറ്റ് പോൾക്ക് പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്ന് ഇ പി ജയരാജൻ പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍. ഇടതുപക്ഷ […]

Read More
 സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്. മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്.

Read More
 പന്നിയങ്കര ടോൾ പ്ലാസയിൽ ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ ടോൾ കൊടുക്കണം;ആറാം തീയതി വരെ ടോൾ ഈടാക്കില്ല

പന്നിയങ്കര ടോൾ പ്ലാസയിൽ ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ ടോൾ കൊടുക്കണം;ആറാം തീയതി വരെ ടോൾ ഈടാക്കില്ല

സ്കൂൾ വാഹനങ്ങൾക്ക് പന്നിയങ്കര ടോൺ പ്ലാസയിൽ ഈ മാസം ആറ് വരെ ടോൾ ഈടാക്കില്ല. ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ നിർബന്ധമായും ടോൾ കൊടുക്കണം. സ്കൂൾ വാഹനങ്ങൾക്ക് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധത്തിന് ഒരുങ്ങിയതിന് പിന്നാലെയാണ് തീരുമാനം. പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര 2023ല്‍ അവസാനിച്ചിരുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ […]

Read More
 അവന്തികയുടെ സങ്കടത്തിന് പരിഹാരമായി; മന്ത്രിയുടെ വക പുതിയ സൈക്കിള്‍; ഫുള്‍ എ പ്ലസിന് അനുമോദനവും

അവന്തികയുടെ സങ്കടത്തിന് പരിഹാരമായി; മന്ത്രിയുടെ വക പുതിയ സൈക്കിള്‍; ഫുള്‍ എ പ്ലസിന് അനുമോദനവും

സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന അവന്തികയ്ക്ക് മന്ത്രിയുടെ വക പുതിയ സൈക്കിള്‍. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളന വേദിയിലാണ് മന്ത്രി വി ശിവന്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സി.ജി. അവന്തികയ്ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കിയത്. കഴിഞ്ഞ മാസം 21 നാണ് അവന്തികയുടെ സൈക്കിള്‍ കാണാതായത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് വിഷയം വ്യക്തമാക്കി മന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ചത്. ഇ മെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെടുകയും മന്ത്രി […]

Read More
 ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടും;മലയോര മേഖലകളിൽ ജാഗ്രത തുടരുന്നു

ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടും;മലയോര മേഖലകളിൽ ജാഗ്രത തുടരുന്നു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Read More
 448 പേര്‍ കൂടി പോലീസ് സേനയിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു

448 പേര്‍ കൂടി പോലീസ് സേനയിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു

പരിശീലനം പൂര്‍ത്തിയാക്കിയ 448 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഇന്നു വൈകിട്ട് നടന്ന ചടങ്ങില്‍ കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്. ശ്രീക്കുട്ടി എം.എസ് പരേഡ് കമാന്ററും അമല്‍ രാജു സെക്കന്റ് കമാന്ററും ആയിരുന്നു. മികച്ച ഇന്‍ഡോര്‍ കേഡറ്റായി രേണുക എം.എസ്, അമിത്ത് ദേവ് എന്നിവരും ഷൂട്ടറായി […]

Read More