ഗാന്ധിയും നെഹ്‌റുവും കാണിച്ച വഴികള്‍ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ല; വി.ഡി. സതീശന്‍
കോഴിക്കോട്: ഗാന്ധിയും നെഹ്‌റുവും കാണിച്ചുതന്ന വഴികള്‍ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗാന്ധിയെ നിരാകരിക്കുന്നവര്‍ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെകൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും. ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘ്പരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വി.ഡി. സതീശന്റെ […]
Read More
