നടി മീനാ ഗണേഷ് അന്തരിച്ചു
പാലക്കാട്: പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് (82)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി.കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, പുനരധിവാസം തുടങ്ങി 200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. ഷൊര്‍ണൂര്‍ സ്വദേശിയായ മീനയുടെ ഭര്‍ത്താവ് ഗണേഷും അറിയപ്പെടുന്ന നാടകനടനും സിനിമാതാരവുമായിരുന്നു. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെ.പി കേശവന്റെ മകളാണ് […]
Read More