സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം കണ്ണൂരും അവസാനം ആലപ്പുഴയിലും
സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കണ്ണൂരിലെ പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന എറണാകുളത്താണ് രണ്ടാമത് സമ്മേളനം നടക്കുക. ഡിസംബര്‍ 14 മുതലാണ് സമ്മേളനം. അന്ന് തന്നെ വയനാട്ടിലും ആരംഭിക്കും. ജനുവരി 28 മുതല്‍ 30 വരെ ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം. എറണാകുളത്ത് […]
Read More