കർഷക പ്രക്ഷോഭം; അക്കൗണ്ടുകൾക്ക് കൂടി വിലക്കുമായി ട്വിറ്റർ

കർഷക പ്രക്ഷോഭം; അക്കൗണ്ടുകൾക്ക് കൂടി വിലക്കുമായി ട്വിറ്റർ

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ട്വിറ്റര്‍ 500 ലധികം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്.അഭിപ്രായ സ്വാതന്ത്ര്യത്ത​ി​െൻറ ഭാഗമായതിനാൽ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റർ നൽകിയ മറുപടി. കമ്പിനിക്ക് വലിയ പിഴ ചുമത്തിയേക്കുമെന്നും മേലുദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്‌തേക്കുമെന്നുമുള്ള ഭയത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അതേപടി ട്വിറ്റര്‍ നടപ്പാക്കിയതെന്നാണ് വിവരം. പ്രകോപനപരവും, അപകീര്‍ത്തികരവും വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ പങ്കുവെച്ചെന്നാരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ അടക്കം ബ്ലോക്ക് ചെയ്തതായും പറയുന്നു.

Read More