എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസിൽ അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധം,ഹൈക്കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ
എൽദോസ് കുന്നപ്പിള്ളിക്കെതിരെ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരേയും പ്രതി ചേർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് പോലീസ് കുന്നപ്പിള്ളിയുടെ മൂന്ന് അഭിഭാഷകരെയും പ്രതി ചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലെക്‌സ്, അഡ്വ. ജോസ് എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ. അലെക്‌സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്.അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോടതി ബഹിഷ്കരിച്ചുള്ള സമരം. […]
Read More