ആലപ്പുഴയിലെ ലാത്തിച്ചാർജ് ; യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം

ആലപ്പുഴയിലെ ലാത്തിച്ചാർജ് ; യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലെ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം.മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും ഇന്നലെ രാത്രി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റി. ആലപ്പുഴയിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പുരുഷ പൊലീസ് ലാത്തി കൊണ്ട് തലക്കടിച്ചാണ് മേഘയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം […]

Read More
 പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്നു; നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം

പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്നു; നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം

ആലപ്പുഴ നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടയിലാണ് പോലീസുമായി സംഘർഷമുണ്ടായത്.സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുക്കുന്നുണ്ട്. പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുളള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും പോലീസ് കയർക്കുകയുണ്ടായി. എന്നാൽ തങ്ങളെ അറസ്റ്റ് ചെയ്താൽ പ്രതിഷേധം അവസാനിക്കുകയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. […]

Read More
 കായൽ കയ്യേറ്റം; ആലപ്പുഴ ജില്ലയിൽ വീണ്ടും റിസോർട്ട് പൊളിക്കുന്നു

കായൽ കയ്യേറ്റം; ആലപ്പുഴ ജില്ലയിൽ വീണ്ടും റിസോർട്ട് പൊളിക്കുന്നു

തീരദേശ നിയമനം ലംഘിച്ചതിനും കായൽ കയ്യേറ്റം നടത്തിയതിനും കാപ്പിക്കോ റിസോർട്ടിന് പുറമെ ആലപ്പുഴ ജില്ലയിൽ വീണ്ടും റിസോർട്ട് പൊളിക്കാൻ തീരുമാനം. ഒളവയപ്പ് കായൽ കയ്യേറി നിർമിച്ച എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് പൊളിക്കാൻ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. കായൽ കയ്യേറ്റത്തിന് പുറമെ തീര ദേശ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് റിസോർട്ട് നിർമിച്ചതെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തിനകം റിസോർട്ട് പൊളിക്കണമെന്നാണ് ഉത്തരവ്. 2003 ലാണ് ഒളവയപ്പ് കായലിലെ തുരുത്തില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. […]

Read More
 പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം; റെനീസിനെതിരെ പുതിയ കേസ്

പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം; റെനീസിനെതിരെ പുതിയ കേസ്

ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിൽ അമ്മയും മക്ക ളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സിപിഓ റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ പോലീസ്. വ ട്ട പലിശക്ക് കൊടുക്കാൻ പണം തികയാതെ വന്നപ്പോളാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്‌ലയെ പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കണ്ടെത്തിയത് നിർണായകമായ വിവരങ്ങളാണ്. നിരവധിപേർക്ക് വട്ടിപലിശയ്ക്ക് പണംനൽകിയിരുന്ന സിപിഒ റെനീസ് പലിശക്ക് നൽകാൻ കൂടുതൽ പണം ആവശ്യം […]

Read More
 ആലപ്പുഴയിൽ തുണിക്കടക്ക് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം

ആലപ്പുഴയിൽ തുണിക്കടക്ക് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം

ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്നതുണിക്കടക്കാണ് തീ പിടിച്ചത്. രണ്ടാം നിലയിൽ നിന്ന് തുടങ്ങിയ തീ സമീപത്തെ ഗോഡൗണിലേക്കും പടർന്നു. പുലർച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടമയെ അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.ഷോർട്ട് സർക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.

Read More
 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മത്സ്യരൂപം; പ്ലാസ്‌റ്റിക്‌ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശവുമായി യുവാവ്

പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മത്സ്യരൂപം; പ്ലാസ്‌റ്റിക്‌ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശവുമായി യുവാവ്

പ്ലാസ്‌റ്റിക്‌ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി പാടശേഖരത്ത്‌ വലിച്ചെറിഞ്ഞ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കൊണ്ട് സുന്ദരമായ മത്സ്യ രൂപം തീർത്ത് യുവാവ്. ചുനക്കര കിഴക്ക്‌ ലിമലയത്തില്‍ ലിനേഷാണ്‌ ശില്‍പി. പെരുവേലില്‍ച്ചാല്‍ പുഞ്ചയില്‍ ചുനക്കര-നൂറനാട്‌ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട്‌ റോഡിന്‌ താഴെയായുള്ള വഴിയിലാണ്‌ 18 അടി ഉയരത്തിലുള്ള മത്സ്യരൂപം സ്ഥാപിച്ചത്‌. ഇത് കാണാനായി എത്തുന്ന ആളുകൾ ലിനേഷിന്റെ കരവിരുതിനെയും ആശയത്തെയും അഭിനന്ദിച്ചാണ്‌ മടങ്ങുന്നത്‌. ഫ്രീലാന്‍ഡ്‌ ആര്‍ട്ടിസ്‌റ്റാണ്‌ ലിനേഷ്‌. പുഞ്ചയിലെ വഴികളില്‍ വൈകുന്നേരങ്ങളില്‍ ലിനേഷും സുഹൃത്തുക്കളും എത്താറുണ്ട്‌. ഇവിടെ വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ കുപ്പികളും […]

Read More
 വലിയഴീക്കൽ പാലം ജനങ്ങളിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

വലിയഴീക്കൽ പാലം ജനങ്ങളിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലം മുഖ്യ മന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവ‍ർക്കും യാത്രയിൽ 25 കിലോമീറ്റ‍ർ ദൂരം കുറയും. നി‍ർമ്മാണം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് 2016ൽ നിർമാണം ആരംഭിച്ച പാലമുള്ളത്. 139.35 രൂപ ചെലവിൽ നി‍ർമ്മിച്ച പാലത്തിന് 981 മീറ്റർ നീളമുണ്ട്. അനുബന്ധപാത കൂടി ചേ‍ർത്താൽ നീളം 1.216 […]

Read More
 ആലപ്പുഴ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റ് കൊലപാത കേസ് പ്രതി; വിവാദം

ആലപ്പുഴ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റ് കൊലപാത കേസ് പ്രതി; വിവാദം

പല രീതിയിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറുന്നതായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോൾ ഡി.വൈ.എഫ്.ഐ ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തത് കൊലപാതക കേസ് പ്രതിയെ.അജു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു. 2008ല്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ് ഇയാള്‍. ആലപ്പുഴ ജില്ലാ […]

Read More
 സില്‍വര്‍ ലൈന്‍ കല്ലിടൽ; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ട് പേർ അറസ്റ്റിൽ

സില്‍വര്‍ ലൈന്‍ കല്ലിടൽ; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ട് പേർ അറസ്റ്റിൽ

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. . കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിഷേധത്തിനിടെ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം […]

Read More
 ആലപ്പുഴയിലെ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രം;വി ഡി സതീശൻ

ആലപ്പുഴയിലെ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രം;വി ഡി സതീശൻ

ആലപ്പുഴയിലെ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് നടന്നത്. പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ളതും അതേസമയം വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങൾ. സോഷ്യൽ എൻജി നീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറി മാറി സി.പി.എമ്മിനുള്ള ബന്ധമാണ് അപകടമായത്. ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളിൽ കുറ്റവാളികളെ […]

Read More