മദ്യനയ അഴിമതി കേസ്; സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ
മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിന് പിന്നാലെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആദ്യം കീഴ്‌കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിനെതിരായി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച എ എ പി മന്ത്രിമാരെയും പ്രവര്‍ത്തകരെയും ദില്ലിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു വ്യാപക പ്രതിഷേധമാണ് രാജ്യത്താകമാനം നടന്നുവരുന്നത്.
Read More