രാജ്യദ്രോഹ ക്കേസ് ;  ഐഷ  സുൽത്താനക്ക്  മുൻ‌കൂർ ജാമ്യം

രാജ്യദ്രോഹ ക്കേസ് ; ഐഷ സുൽത്താനക്ക് മുൻ‌കൂർ ജാമ്യം

രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ ചാനൽ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐഷ […]

Read More

രാജ്യദ്രോഹ കേസ് ; ആയിഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്.അതേസമയം, ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് തേടി.ഈ മാസം 20 ന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ സുൽത്താന ഹൈക്കോടതിയിൽ അറിയിച്ചു. കവരത്തി പൊലീസിന്റെ നോട്ടിസ് കിട്ടി എന്നും ആയിഷ സുൽത്താന അറിയിച്ചു.അതിനിടെ കേസിൽ കക്ഷി ചേരാൻ ലക്ഷദ്വീപ്പ് ബി.ജെ.പി പ്രസിഡന്റ് അപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരനായ തന്നെയും കേൾക്കണമെന്നാണ് ആവശ്യം.

Read More