ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളും;ഉദ്ഘാടനം ഇന്ന്;പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളും;ഉദ്ഘാടനം ഇന്ന്;പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാ‍ർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ആണ്‍, പെണ്‍ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ബുധനാഴ്ച പ്രഖ്യാപിക്കും. സംസ്ഥാനത്തെ ആദ്യ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപക-രക്ഷിതാക്കളും. ഔദ്യോഗിക […]

Read More
 ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി;ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പ്

ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി;ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നും ധര്‍മ്മജനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്നും മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു.നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പാണെന്നും കത്തില്‍ പറയുന്നു. ധര്‍മ്മജനെക്കാള്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയും പ്രാപ്തിയുമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

Read More