വിപിഎന്‍ സര്‍വീസുകളും നിരോധിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രാലയം

വിപിഎന്‍ സര്‍വീസുകളും നിരോധിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാല്‍ വി.പി.എന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) സര്‍വീസുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രാലയം. കേന്ദ്രത്തോട് വി.പി.എന്‍ സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വി.പി.എന്‍ ആപ്പുകളും ടൂളുകളും ഓണ്‍ലൈനില്‍ സുലഭമാണെന്നും ഇത് ക്രിമിനലുകള്‍ക്ക് അജ്ഞാതരായി തുടരാനുള്ള അവസരമാണ് സൃഷ്ടിക്കുന്നതെന്നുമാണ് കമ്മിറ്റിയുടെ പരാതിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാര്‍ക് വെബില്‍ വി.പി.എന്‍ ഉപയോഗിക്കപ്പെടുന്നതിനെ കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള വെബ്സൈറ്റുകള്‍ […]

Read More