ഒരു ദിവസം അക്കൗണ്ടിലെത്തിയത് കോടികൾ,ഐ ഫോണുകൾ വാങ്ങിയും ലോണടച്ചും യുവാക്കള്‍ തൃശൂരില്‍ പിടിയില്‍

ഒരു ദിവസം അക്കൗണ്ടിലെത്തിയത് കോടികൾ,ഐ ഫോണുകൾ വാങ്ങിയും ലോണടച്ചും യുവാക്കള്‍ തൃശൂരില്‍ പിടിയില്‍

ഒരു ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവാക്കിയ യുവാക്കള്‍ പിടിയില്‍. ഏതാനും ദിവസം മുൻപാണു സംഭവം.തൃശൂർ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരെ സൈബര്‍ ക്രൈം പൊലീസാണ് പിടികൂടിയത്. അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ പണം ചെലവാക്കിത്തീർത്തു.ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഘട്ടംഘട്ടമായെത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് […]

Read More
 കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷന്റെ അവഗണന പ്രതിക്ക് അവസരമൊരുക്കി

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷന്റെ അവഗണന പ്രതിക്ക് അവസരമൊരുക്കി

കോഴിക്കോട്: മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടാൻ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ രജിലിന് അവസരമൊക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. തട്ടിപ്പിൻറെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപ്പറേഷൻറെ തീരുമാനം. പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ 7 അക്കൗണ്ടുകളിൽ നിന്നാണ് പഞ്ചാബ് […]

Read More
 സഹകരണ ബാങ്കുകളില്‍ നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കണം; സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് വിഡി സതീശന്‍

സഹകരണ ബാങ്കുകളില്‍ നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കണം; സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് വിഡി സതീശന്‍

സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് ഗാരന്റി സ്‌കീംമിലെ രണ്ട് ലക്ഷമെന്ന പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം എത്ര ആയാലും അത് തിരിച്ച് കിട്ടുമെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് നല്‍കണം. ലിക്വിഡേഷന്‍ സ്റ്റേജില്‍, മാത്രമെ ഈ പണം തിരികെ നല്‍കൂവെന്ന നിബന്ധനയും ഒഴിവാക്കണം. ലിക്വിഡേന്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയ ആയതിനാല്‍ നിക്ഷേപകര്‍ക്ക് അടുത്ത കാലത്തൊന്നും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ട്. നിലവില്‍ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം സര്‍ക്കാര്‍ […]

Read More
 പൊതുപണിമുടക്ക്, രണ്ട് ദിവസത്തെ അവധി; നാളെ മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

പൊതുപണിമുടക്ക്, രണ്ട് ദിവസത്തെ അവധി; നാളെ മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പങ്കെടുക്കുന്നുണ്ട്.മാര്‍ച്ച് 28 രാവിലെ ആറ് […]

Read More
 വ്യാഴവും വെള്ളിയും സമ്പൂർണ ബാങ്ക് പണിമുടക്ക്

വ്യാഴവും വെള്ളിയും സമ്പൂർണ ബാങ്ക് പണിമുടക്ക്

വ്യാഴവും വെള്ളിയും സമ്പൂർണ ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 16, 17തീയതികളിൽ ജീവനക്കാർ പണിമുടക്കുക . രാജ്യവ്യാപകമായ പ്രതിഷേധത്തിൽ പൊതു, സ്വകാര്യ, വിദേശ ബാങ്കുകള്‍ അട‌ഞ്ഞുകിടക്കും. 10 ലക്ഷം ജീവനക്കാരാണ് പണിമുടക്കുക.

Read More
 സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് നിര്‍മല സീതാരാമന്‍,ലൈസന്‍സോ ആര്‍ബിഐ അംഗീകാരമോ ഇല്ല

സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് നിര്‍മല സീതാരാമന്‍,ലൈസന്‍സോ ആര്‍ബിഐ അംഗീകാരമോ ഇല്ല

ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി നിമല സീതാരാമൻ . റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം.ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങളെന്ന് നിർമല സീതാരാമൻ പറഞ്ഞു.ബാങ്കിങ് നിയമ പ്രകാരം ലൈസൻസ് ഉള്ള സ്ഥാപങ്ങളെ മാത്രമെ ബാങ്കായി പരിഗണിക്കു. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് നിലവില്‍ അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി […]

Read More
 ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കലിന് ചിലവേറും

ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കലിന് ചിലവേറും

എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്ന് സൗജന്യ പരിധിയ്ക്ക് പുറത്ത് വരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക്. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്ന ഇടപാടുകൾക്ക് 2022 ജനുവരി മുതൽ 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Read More