മോഷണം പോയ സൈക്കിൾ തിരികെ വേണം; ബൈസിക്കിൾ തീവ്സിനെ ഓർമ്മിപ്പിച്ചു കൊണ്ട് പിതാവിന്റെ കുറിപ്പ്
മോഷണം പോയ മകന്റെ സൈക്കിള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പിതാവിന്റെ അറിയിപ്പ് പോസ്റ്റര്‍. തൃശൂരിൽ പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്റെ പത്താം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാകുമെന്ന് കരുതിയെങ്കിലും തിരിച്ചുകിട്ടാതായതോടെ സൈഫുദ്ദീനും മകനും സങ്കടത്തിലായി. തുടർന്ന് സൈഫുദ്ദീൻപോസ്റ്ററുകളുമായി നിരത്തിലേക്കിറങ്ങി . മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് സൈഫുദ്ദീൻ പറഞ്ഞു. ‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം […]
Read More