മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി; ചൈനയിൽ എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യംനാല് വയസുകാരനിൽ കണ്ടെത്തി

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി; ചൈനയിൽ എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യംനാല് വയസുകാരനിൽ കണ്ടെത്തി

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി കണ്ടെത്തി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഏപ്രിൽ 5 ന് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് നിഗമനം.കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ എച്ച്3എൻ8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്. ചൈനയിൽ നിരവധി തരം പക്ഷിപ്പനി വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്10എൻ3 കണ്ടെത്തിയിരുന്നു.

Read More
 കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീഅറിയിച്ചുനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍നടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു. ഇവയെ നശിപ്പിക്കുകയായിരിക്കും ആദ്യ നടപടി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചേക്കും.വ്യാഴാഴ്ച ആലപ്പുഴ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് […]

Read More
 പക്ഷിപ്പനി;താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു;തകഴിയിൽ 9048 താറാവുകളെ നശിപ്പിച്ചു

പക്ഷിപ്പനി;താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു;തകഴിയിൽ 9048 താറാവുകളെ നശിപ്പിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് കുട്ടനാട്ടിലെതകഴിയില്‍ താറാവുകളെ കൊല്ലാന്‍ തുടങ്ങി. തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ ഇതോടകം നശിപ്പിച്ചു.രണ്ടാഴ്ചകൾക്കു മുൻപ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകളാണ് രോഗബാധ മൂലം ചത്തത്. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ […]

Read More
 കുട്ടനാട്ടിൽ പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

കുട്ടനാട്ടിൽ പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്.ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട് .പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിനും നിർദേശം […]

Read More
 പക്ഷിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുക അപൂർവമായി മാത്രം; എയിംസ്

പക്ഷിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുക അപൂർവമായി മാത്രം; എയിംസ്

പക്ഷിപ്പനി ബാധിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരാൾ മരിച്ചതോടെ ആശങ്കയിലാണ്​ രാജ്യം. അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. വളരെ അപൂർവമായി മാത്രമേ പക്ഷിപ്പനി മനുഷ്യനിൽ നിന്ന്​ മനുഷ്യനിലേക്ക്​ പടരൂവെന്ന്​ എയിംസ് മേധാവി രൺദീപ്​ ഗുലേറിയ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ രോഗം ബാധിച്ച്​ മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്തി. സമീപത്ത് കോഴികൾ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് എയിംസ്​ മേധാവി വ്യക്തമാക്കി. ഇന്നലെ മരണം സംഭവിച്ച ഹരിയാന സ്വദേശിയായ 12 വയസുകാരനെ ജൂലൈ 2നാണ് ഡല്‍ഹി എയിംസില്‍ […]

Read More
 സംസ്ഥാനത്ത് പക്ഷിപ്പനിയും; കോട്ടയത്തും ആലപ്പുഴയിലും വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പക്ഷിപ്പനിയും; കോട്ടയത്തും ആലപ്പുഴയിലും വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ.രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. H5N8 വൈറസിനെയാണ് കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

Read More