നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി; 20 ദിവസത്തോളം പഴക്കം

നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി; 20 ദിവസത്തോളം പഴക്കം

തിരുവനന്തപുരം: വര്‍ക്കലയില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആണ് തിരച്ചില്‍ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. […]

Read More