സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി തന്നെ നടക്കും ,ഓൺലൈൻ വേണമെന്ന ഹർജി തള്ളി
സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് എന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]
Read More