കേന്ദ്ര ബജറ്റ് : എയിംസ്, വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക വിഹിതം,കേരളത്തിന് വലിയ പ്രതീക്ഷകൾ
കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷകളുണ്ട് സംസ്ഥാനത്തിന്. എയിംസ്, വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക വിഹിതം, 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഇങ്ങനെ പ്രതീക്ഷകൾ ഏറെയാണ്. ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും, വായ്പ പരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലും കേരളത്തിന് വലിയ പ്രതീക്ഷകളുണ്ട്. നിരന്തരം കേന്ദ്ര അവഗണനകളുടെ കണക്കുകൾ നിരത്തുമ്പോഴും കേന്ദ്രബജറ്റിൽ പ്രതീക്ഷയിൽ തന്നെയാണ് കേരളം. ധന വിഭവ സ്രോതസുകൾ കുറഞ്ഞതിനാൽ 21,000 കോടി രൂപയുടെ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read More
