പ്രാർഥനയ്‌ക്കെത്തിയ എട്ടാംക്ലാസുകാരിയെ കടന്നുപിടിച്ചു; ആറന്മുളയിൽ കപ്പ്യാർ അറസ്റ്റിൽ

പ്രാർഥനയ്‌ക്കെത്തിയ എട്ടാംക്ലാസുകാരിയെ കടന്നുപിടിച്ചു; ആറന്മുളയിൽ കപ്പ്യാർ അറസ്റ്റിൽ

പത്തനംതിട്ട: സ്‌കൂൾ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കപ്പ്യാർ അറസ്റ്റിൽ. ആറൻമുള ഇടിയാറൻ മുള സ്വദേശിയായ തോമസിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് പെൺകുട്ടി കൂട്ടുകാർക്കൊപ്പം പ്രാർഥനയ്‌ക്കെത്തിയത്. ഇവിടെവെച്ച് എട്ടാംക്ലാസുകാരിയെ കപ്പ്യാർ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ സഹപാഠി അധ്യാപിക മുഖേന കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് സ്‌കൂൾ അധികൃതരുടെ നിർദേശാനുസരണം പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായും ആക്ഷേപമുണ്ട്. പള്ളിയിലെ വികാരിയും […]

Read More
 മടല്‍കൊണ്ട് മുഖത്തടിച്ചു; തൃശൂരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം, ഗുരുതരപരിക്ക്

മടല്‍കൊണ്ട് മുഖത്തടിച്ചു; തൃശൂരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം, ഗുരുതരപരിക്ക്

കുന്നംകുളം തുവനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മര്‍ദിച്ചതെന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ മൊഴി. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് അമ്മയുടെ മൊഴി. കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ സിഡബ്യൂസി പൊലീസിന് നിര്‍ദേശം നല്‍കി.

Read More
 ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് വ്യാപക റെയ്‌ഡ്‌; ആറ് പേർ കസ്റ്റഡിയിൽ

ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് വ്യാപക റെയ്‌ഡ്‌; ആറ് പേർ കസ്റ്റഡിയിൽ

കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗീക ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ പിടിക്കാൻപൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് ഒരുക്കിയ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന റെയ്‌ഡിൽ ആറ് പേർ കാസ്റ്റഡിയിൽ. അവരുടെ ലാപ്ടോപ്പുകളും, ഫോണുകളും പിടിച്ചെടുത്തു. സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ പേരിൽ വ്യാപക റെയ്‌ഡ്‌. കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പേരിലാണ് നടപടി. ആറ് പേർ കസ്റ്റഡിയിലായി. ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. ഓപ്പറേഷൻ […]

Read More
 ഒളിവിലല്ല ;പോലീസിനെ ഭയന്നാണ് മാറി നിൽക്കുന്നത്; ആന്‍റണി റ്റിജിന്‍

ഒളിവിലല്ല ;പോലീസിനെ ഭയന്നാണ് മാറി നിൽക്കുന്നത്; ആന്‍റണി റ്റിജിന്‍

താന്‍ ഒളിവിലല്ലെന്നും പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍.നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു ഇതിന്റെ പേടിയിൽ ആണ് മാറി നിൽക്കുന്നതെന്ന് ആന്‍റണി പറഞ്ഞു. കുട്ടിക്ക് പരിക്ക് പറ്റിയത് കളിക്കുന്നതിനിടെ വീണിട്ടാണെന്നും ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്‍റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ […]

Read More
 ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി; തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരി വെന്റിലേറ്ററില്‍ തുടരുന്നു

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി; തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരി വെന്റിലേറ്ററില്‍ തുടരുന്നു

തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ തന്നെയാണ് ഉള്ളത്. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം ഉണ്ടാകാതിരിക്കാനും ഉള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ അച്ഛന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയുടെ സഹോദരി , സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ […]

Read More
 തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. പരുക്കുകളോടെ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് പറയുന്നതനുസരിച്ച് ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. കുട്ടിയുടെ ശരീരത്തിലെ പരുക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പൊലീസിന് അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദനമേറ്റെന്ന വിവരം ലഭിക്കുന്നത്. കുട്ടിയെ മര്‍ദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ […]

Read More
 കുസൃതി കാണിച്ചതിന് മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

കുസൃതി കാണിച്ചതിന് മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിനാണ് ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത് . അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു.കുസൃതി കൂടുതൽ കാണിച്ചതിനും തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.തമിഴ്നാട് സ്വദേശികളാണ് ഇവർ. കുട്ടിയുടെ ശരീരത്തിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അമ്മക്കെതിരെ പൊലീസ് കേസെടുത്തു. […]

Read More
 മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു

മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കിയ ശേഷം പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം പ്രധാനപ്രതി പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരികള്‍ നല്‍കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെച്ചു. പീഡനം സഹിക്ക വയ്യാതെയായപ്പോള്‍ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായാണ് വിവരം. […]

Read More