ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ വിവരാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ചിഞ്ചുറാണി മറുപടി നല്‍കിയത്. മൂന്ന് ചോദ്യങ്ങളിലാണ് എംഎല്‍എ മറുപടി തേടിയത്.ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണോയെന്നാണ് ആദ്യ ചോദ്യം. ‘ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പ് മുഖേനയല്ല. ക്ലിഫ് ഹൗസിലേക്ക് […]

Read More
 ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുന്നതിനിടെ സംഭവിച്ചതെന്ന് പൊലീസ്, ആർക്കും പരിക്കില്ല

ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുന്നതിനിടെ സംഭവിച്ചതെന്ന് പൊലീസ്, ആർക്കും പരിക്കില്ല

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പൊലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More
 42.90 ലക്ഷം രൂപ ചെലവിൽ ക്ലിഫ് ഹൗസിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കാലിതൊഴുത്ത് നിർമ്മാണം

42.90 ലക്ഷം രൂപ ചെലവിൽ ക്ലിഫ് ഹൗസിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കാലിതൊഴുത്ത് നിർമ്മാണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്തു നിർമാണം ആരംഭിച്ചു. 42.90 ലക്ഷം രൂപ ചെലവിലാണ് കാലിത്തൊഴുത്തും ചുറ്റുമതിലും നിർമിക്കുന്നത്. രണ്ട് മാസത്തിനകം നിർമാണം പൂർത്തിയാകും. അഞ്ച് പശുക്കളാണ് നിലവിലെ തൊഴുത്തിൽ ക്ലിഫ് ഹൗസിലുള്ളത്. ഇതിനു പുറമേ ആറ് പശുക്കളെ കൂടി ഉൾക്കൊളിക്കാനാണ് പുതിയ തൊഴുത്ത് നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള തൊഴുത്താണ് ഒരുങ്ങുന്നത്. 800 ചതുരശ്ര അടിയുള്ള തൊഴുത്തിൽ ജോലിക്കാർക്ക് വിശ്രമിക്കാൻ പ്രത്യേകം മുറി ഉണ്ടാകും. കാലിത്തീറ്റയും മറ്റും സൂക്ഷിക്കാനായി പ്രത്യേക മുറിയുമുണ്ട്. നിലവിൽ ഒരു […]

Read More
 ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍ നിര്‍മിക്കുന്നതിനായി 42.90 ലക്ഷം രൂപ അനുവദിച്ചു

ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍ നിര്‍മിക്കുന്നതിനായി 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍ നിര്‍മിക്കുന്നതിനായി നാല്‍പത്തി രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപ അനുവദിച്ചു. ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി. കാലിത്തൊഴുത്തും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റില്‍ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതില്‍ പുതുക്കി പണിയാനും അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആര്‍ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

Read More
 ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി;പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ് ഹൗസില്‍

ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി;പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ് ഹൗസില്‍

സോളാര്‍ പീഡനക്കേസിൽ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം പരാതിക്കാരിയുമായി നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പിനെത്തിയത് ആറ് എഫ്‌ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്.ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് […]

Read More
 ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി;ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും

ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി;ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം.സുരക്ഷാ വീഴ്ചകൾ ആവർത്തിച്ച‍തിനെത്തുടർന്നാണ് നടപടി. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിയുടെ വസതി‍യിലേക്കുള്ള റോഡുകൾ പൂർണമായി സിസിടിവി ക്യാമ‍റകളുടെ നിരീക്ഷണത്തി‍ലാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.നിലവിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ദേവസ്വം ബോർഡ് ജംക്‌ഷൻ മുതൽ സുരക്ഷാ നിയന്ത്രണ മേഖലയാണ്. ദേവസ്വം ബോർഡ് ജം​ഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ […]

Read More