കൂനൂർ ഹെലികോപ്ടർ അപകടം; അട്ടിമറിയില്ല; മോശം കാലാവസ്ഥ കാരണമുള്ള പിഴവെന്ന് റിപ്പോർട്ട്

കൂനൂർ ഹെലികോപ്ടർ അപകടം; അട്ടിമറിയില്ല; മോശം കാലാവസ്ഥ കാരണമുള്ള പിഴവെന്ന് റിപ്പോർട്ട്

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്നും ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട് . മോശം കാലാവസ്ഥ കാരണമുള്ള പിഴവാകാം അപകടകാരണമെന്ന് എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘത്തിന്റെ നിഗമനം . റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. അതേസമയം,കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്നലെ വീട്ടിലെത്തിയ പിണറായി […]

Read More
 കനത്ത മൂടൽമഞ്ഞിൽ ഹെലികോപ്റ്റർ മാഞ്ഞുപോയി; അവസാന ദൃശ്യങ്ങള്‍ പുറത്ത് – വിഡിയോ

കനത്ത മൂടൽമഞ്ഞിൽ ഹെലികോപ്റ്റർ മാഞ്ഞുപോയി; അവസാന ദൃശ്യങ്ങള്‍ പുറത്ത് – വിഡിയോ

കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.കനത്ത മൂടല്‍ മഞ്ഞിലേക്കു കോപ്റ്റര്‍ മാഞ്ഞുപോവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്ഫോടനശബ്ദം കേൾക്കാം.എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം. IAF helicopter […]

Read More